22.5 ലക്ഷം കാപ്തഗൺ ഗുളികകളുമായി മൂന്നുപേർ അറസ്റ്റിൽ
text_fieldsകാപ്തഗൺ ഗുളികകളുമായി പിടിയിലായവർ
അബൂദബി: ഡ്രൈ ഫ്രൂട്ട്സിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 22.5 ലക്ഷം കാപ്തഗൺ ഗുളികകൾ അബൂദബി പൊലീസ് പിടികൂടി. മയക്കുമരുന്ന് കടത്ത് സംഘത്തിൽപെട്ട മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ഉണക്കിയ ആപ്രിക്കോട്ട് പഴത്തിന്റെ പെട്ടികൾക്കുള്ളിലാണ് സംഘം മയക്കുമരുന്ന് ഗുളികകൾ ഒളിപ്പിച്ചിരുന്നത്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ച അധികൃതർ ഇവരെ പിടികൂടാൻ വല വിരിക്കുകയും മൂന്നു താമസകേന്ദ്രങ്ങളിലായി സംഘം ഒളിപ്പിച്ചിരുന്ന കാപ്തഗൺ ഗുളികകൾ പിടിച്ചെടുക്കുകയുമായിരുന്നു.
പൊലീസിന്റെയും വിവിധ ഏജൻസികളുടെയും സംയുക്ത നീക്കത്തിലാണ് സംഘത്തെ പിടികൂടിയതെന്ന് അബൂദബി പൊലീസിലെ ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്ത് വിതരണം ചെയ്യാനും അയൽരാജ്യത്തേക്ക് കടത്താനുമായാണ് കാപ്തഗൺ ഗുളികകൾ സൂക്ഷിച്ചിരുന്നതെന്ന് പിടിയിലായ പ്രതികൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായി ബ്രിഗേഡിയർ ജനറൽ താഹിർ ഗരീബ് അൾ ധാഹിരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

