മൂന്നരപ്പതിറ്റാണ്ട് പ്രവാസം: ഉമ്മര്‍ സ്വദേശത്തേക്ക് മടങ്ങുന്നു
text_fieldsഫുജൈറ: നീണ്ട 35 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് വിടപറഞ്ഞ് കണ്ണൂർ പഴയങ്ങാടി മുട്ടം സ്വദേശി ഉമ്മര്‍ മുഹമ്മദ് നാട്ടിലേക്ക്.
ഉമ്മര്‍ മുഹമ്മദ്
1989ൽ അബൂദബിയിലാണ് പ്രവാസത്തിന്റെ തുടക്കം. അബൂദബിയില്‍ നാലുകൊല്ലത്തോളം വിവിധ ഇടങ്ങളില്‍ പെയിന്റര്‍, ഹോട്ടല്‍, ഇലക്ട്രീഷ്യൻ, സെക്യൂരിറ്റി തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്തു. തുടർന്ന് ഒരു വർഷത്തെ അവധിക്കുശേഷം 1994ല്‍ വീണ്ടും നാട്ടിൽ നിന്ന് അബൂദബിയിൽ തിരിച്ചെത്തി ഒരു കുവൈത്തിയുടെ ഉടമസ്ഥതയിലുള്ള ‘അബൂദബി മറൈന്‍’ കമ്പനിയില്‍ ഓഫിസ് ബോയ് ആയി ജോലിക്ക് ചേർന്നു. 16 വര്‍ഷം ഇവിടെയായിരുന്നു ജോലി. ശേഷം 2012ല്‍ അതേ കമ്പനിയുടെ ഫുജൈറയിലുള്ള ബ്രാഞ്ചിലേക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറി.
ഏഴുവര്‍ഷം ഇവിടെ തുടർന്നു. അതിനിടെ കോവിഡ് സമയത്ത് ജോലി നഷ്ടപ്പെടുകയും 2019ല്‍ ഫുജൈറ സർക്കാറിന് കീഴിലുള്ള മജ്ലിസില്‍ ജോലി ലഭിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി ഖിറാഅത്ത്, ഹല എന്നീ പ്രദേശങ്ങളില്‍ ജോലി ചെയ്യാനും സാധിച്ചു. പ്രവാസലോകത്ത് മൂന്നര പതിറ്റാണ്ട് പൂർത്തിയാക്കിയ ഇദ്ദേഹം ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് സ്വയം വിരമിച്ച് നാട്ടില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. ദൈവാനുഗ്രഹത്താല്‍ പ്രവാസം മൂലം കുടുംബത്തിലെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് വലിയ രീതിയിൽ പരിഹാരം കാണാനും സ്വന്തമായി വീടുവെക്കാനും സാധിച്ചുവെന്നുള്ളത് വളരെ സന്തോഷത്തോടെ ഉമ്മര്‍ ഓർക്കുന്നു. യു.എ.ഇയിലെ സ്വദേശികളുടെ സ്നേഹസമ്പന്നമായ സമീപനവും പെരുമാറ്റവും എന്നും ഓര്‍ക്കുമെന്നും അവരില്‍ നിന്ന് ഒരുപാട് പഠിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഉമ്മര്‍ പറഞ്ഞു. ഭാര്യ: മുനീറ മാട്ടൂല്‍. മുഹമ്മദ് ഉനൈസ്, മുഹമ്മദ് അനസ് എന്നീ രണ്ടു മക്കള്‍ ദുബൈയില്‍ ജോലി ചെയ്യുന്നു. മകള്‍ ഹുസ്ന ബിരുദ വിദ്യാര്‍ഥിയും ഇളയ മകന് മുഹമ്മദ് സാലിഹ് പ്ലസ് ടു വിദ്യാർഥിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

