മൂന്നര പതിറ്റാണ്ടിെൻറ പ്രവാസത്തിന് വിരാമം; റഷീദ് മുതുകാട് നാടണയുന്നു
text_fieldsറഷീദ് മുതുകാട്
ദുബൈ: 18ാം വയസ്സിൽ തുടങ്ങിയ പ്രവാസത്തിന് വിരാമമിട്ട് മലപ്പുറം ചങ്ങരംകുളം നന്നംമുക്ക് സ്വദേശി റഷീദ് മുതുകാട് നാടണയുന്നു. ജീവിത പ്രാരബ്ധങ്ങളിൽ നിന്ന് കരകയറുന്നതിനായി 1986 സെപ്റ്റംബറിലാണ് റഷീദ് യു.എ.ഇ.യിലെത്തിയത്. വിവിധ കമ്പനികളിലെ വിവിധ തസ്തികകളിൽ ജീവനക്കാരനായതിെൻറ അനുഭവ സമ്പത്തുമായാണ് റഷീദിെൻറ നാട്ടിലേക്കുള്ള മടക്കം. അബൂദബിയിലായിരുന്നു പ്രവാസത്തിെൻറ തുടക്കം.
പ്രമുഖ അറബ് കുടുംബത്തിലായിരുന്നു ആദ്യ ജോലി. തുടർന്ന് സൈഫ് ബിൻ ദർവീസ് അബൂദബി, യൂറോപ്പ് റെൻറ് എ കാർ, അബൂദബി മുനിസിപ്പാലിറ്റി, സുമിസാറ്റ് ദുബൈ, എന്നിവിടങ്ങളിൽ സേവനം ചെയ്ത റഷീദ് 12 വർഷമായി സുമിത്ത് സ്റ്റീൽ ദുബൈ എന്ന സ്ഥാപനത്തിൽ ഡ്രൈവർ ജോലി ചെയ്തുവരുന്നു. തിരക്കുപിടിച്ച ജോലികൾക്കിടയിലും സാമൂഹ്യ പ്രതിബദ്ധതയോടെ സേവന പ്രവർത്തനങ്ങളിലും റഷീദ് പങ്കാളിയായിരുന്നു.
നിലവിൽ യു.എ.ഇ മുതുകാട് നന്മ കൾചറൽ ഫോറം കമ്മിറ്റി പ്രസിഡൻറും മുതുകാട് ഗ്ലോബൽ കെ.എം.സി.സി രക്ഷാധികാരിയുമാണ്. യു.എ.ഇ മുതുകാട് മഹല്ല് കമ്മിറ്റി, എസ്.എസ്.എഫ്, എസ്.വൈ.എസ് എന്നീ കമ്മിറ്റികളിലും സജീവ സാന്നിധ്യമാണ്. മൂക്കുതല, ചേലക്കടവ് സ്വദേശിനി സീനത്താണ് ഭാര്യ. റഷാ തബസ്സും, മുഹമ്മദ് ഷിബിൽ, മുഹമ്മദ് സിനാൻ എന്നിവർ മക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

