ആരോഗ്യത്തിന് ഭീഷണി; ബേക്കറി പൂട്ടി
text_fieldsഭക്ഷ്യസുരക്ഷാനിയമം
ലംഘിച്ച അബൂദബി
വ്യവസായ നഗരത്തിലെ
ബേക്കറി പൂട്ടിയ നിലയിൽ
അബൂദബി: ഭക്ഷ്യസുരക്ഷാനിയമം ലംഘിച്ച അബൂദബി വ്യവസായ നഗരത്തിലെ ബേക്കറി അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്സ) അടച്ചുപൂട്ടി. ദാന ബേക്കറീസ് ആന്‍ഡ് മാര്‍ക്കറ്റാണ് പരിശോധനക്കു ശേഷം അധികൃതര്‍ അടച്ചുപൂട്ടിയത്.
പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന ഗുരുതര നിയമലംഘനം സ്ഥാപനത്തില്‍ കണ്ടെത്തിയതായി അഡാഫ്സ വ്യക്തമാക്കി. പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി അഡാഫ്സ ഭക്ഷ്യ സ്ഥാപനങ്ങളിലെ പരിശോധനകള്‍ നിരന്തരം നടത്തിവരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിവിധ ഇടങ്ങളിലെ സ്ഥാപനങ്ങള്‍ നിയമലംഘനത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിട്ടുണ്ട്. നിയമലംഘനങ്ങള്‍ തിരുത്തിയെന്ന് ബോധ്യപ്പെടുന്ന മുറക്ക് മാത്രമേ ഇവ വീണ്ടും തുറക്കുന്നതിന് അനുമതി നല്‍കൂ എന്ന് അഡാഫ്സ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

