ബസിൽ യാത്ര ചെയ്യുന്നവരാണോ ഇതെല്ലാം ശ്രദ്ധിക്കണം
text_fieldsദുബൈ നഗരത്തിലൂടെ ദിവസവും 3.70 ലക്ഷം യാത്രികർ ബസിൽ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 1518 ബസുകളാണ് ഇതിനായി അണിനിരത്തിയിരിക്കുന്നത്. എന്നാൽ, പലർക്കും അറിയില്ല ബസ് യാത്രയിലെ നിബന്ധനകൾ. ഉച്ചത്തിൽ പാട്ട് വെക്കൽ, ഉറക്കം, ഭക്ഷണം കഴിക്കൽ, വെള്ളം കുടിക്കൽ തുടങ്ങിയവയെല്ലാം നിയമലംഘനമാണ്.
എന്നാൽ, ഇതൊന്നും അറിയാത്തതിനാൽ പിഴ വാങ്ങുന്നവരുമുണ്ട്. 100 ദിർഹം മുതൽ 2000 ദിർഹം വരെയാണ് പിഴയെന്നത് മറക്കരുത്. ബസുകളിൽ മാത്രമല്ല, ബസ് ഷെൽറ്ററുകളിലും പാലിക്കേണ്ട നിയമങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
* ആൽക്കഹോൾ പോലുള്ളവ കയറ്റിയാൽ 500 ദിർഹം പിഴ
* ബസ് ഷെൽറ്ററുകളിലോ ബസിലോ ഉറങ്ങിയാൽ 200 ദിർഹം പിഴ
* ഡ്രൈവിങ് തടസപെടുത്തിയാൽ 200 ദിർഹം പിഴ
* ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്ന് ചാടുകയോ ബസിലേക്ക് ഓടിക്കയറുകയോ ചെയ്താൽ 100 ദിർഹം പിഴ.
* ബസിെൻറ ഡോർ തുറക്കുക യോ അടക്കുകയോ ചെയ്യുന്ന സമയത്ത് കയറാനോ ഇറങ്ങാനോ ശ്രമിച്ചാൽ 100 ദിർഹം പിഴ
* മൃഗങ്ങളെ കയറ്റിയാൽ 100 ദിർഹം പിഴ (കാഴ്ചയില്ലാത്തവർക്ക് ഗൈഡ് നായകളെ കയറ്റാം)
* മറ്റ് യാത്രക്കാർക്ക് അസൗകര്യമാകുന്ന തരത്തിൽ ഉപകരണങ്ങൾ കയറ്റിയാൽ 100 ദിർഹം പിഴ
* മാലിന്യം ഇടുകയോ തുപ്പുകയോ പുകവലിക്കുകയോ ചെയ്താൽ 200 ദിർഹം
* സീറ്റിൽ കാലെടുത്ത് വെച്ചാൽ 1000 ദിർഹം
* ബസിലെ ഉപകരണങ്ങൾ നശിപ്പിക്കുകയോ കേട് വരുത്തുകയോ ചെയ്താൽ 1000 ദിർഹം
* മറ്റ് യാത്രികർക്ക് ശല്യമാകുന്ന രീതിയിൽ ഉച്ചത്തിൽ പാട്ട് വെക്കുകയോ സംഗീതോപകരണങ്ങൾ ഉപയോഗിക്കുകയോ ചെയ്താൽ 200 ദിർഹം
* സീറ്റിൽ കാലെടുത്ത് വെച്ചാൽ 100 ദിർഹം
* അനുവദിനീയമല്ലാത്ത സ്ഥലത്ത് നിൽക്കുകയോ ഇരിക്കുകയോ ചെയ്താൽ 100 ദിർഹം
* പരസ്യങ്ങൾക്കായി ഉപയോഗിച്ചാൽ 100 ദിർഹം
* ഇൻസ്പക്ടർമാരുടെ ജോലി തടസപെടുത്തിയാൽ 200 ദിർഹം
* ബസ് സ്റ്റേഷനുകളിൽ ഡ്രൈവർമാർക്കും ജീവനക്കാർക്കും അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളിൽ പ്രവേശിച്ചാൽ 100 ദിർഹം
* വ്യാജ നോൾ കാർഡ് ഉപയോഗിച്ചാൽ 500 ദിർഹം
* പണം നൽകാതെ യാത്ര ചെയ്താൽ 200 ദിർഹം
* അനുമതിയില്ലാതെ നോൾകാർഡ് വിറ്റാൽ 200 ദിർഹം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

