Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ഫ്താ​ര്‍ ടെ​ന്റ്​...

ഇ​ഫ്താ​ര്‍ ടെ​ന്റ്​ സ്ഥാ​പി​ക്കു​ന്ന​വ​ർ​ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​ണം

text_fields
bookmark_border
ഇ​ഫ്താ​ര്‍ ടെ​ന്റ്​ സ്ഥാ​പി​ക്കു​ന്ന​വ​ർ​ വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​ണം
cancel

അ​ബൂ​ദ​ബി: റ​മ​ദാ​നി​ൽ എ​മി​റേ​റ്റി​ലെ വീ​ടു​ക​ള്‍ക്കും വി​ല്ല​ക​ള്‍ക്കും മു​ന്നി​ല്‍ ഇ​ഫ്താ​ര്‍ ടെ​ന്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് പെ​ര്‍മി​റ്റ് ന​ല്‍കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളും മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ച് അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ്. വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ല്‍ മാ​ത്ര​മേ സ്ഥാ​പ​ന​ങ്ങ​ള്‍ക്കും താ​മ​സ​ക്കാ​ര്‍ക്കും റ​മ​ദാ​നി​ല്‍ വീ​ടു​ക​ള്‍ക്കു പു​റ​ത്തു​ള്ള ടെ​ന്റു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള അ​നു​മ​തി ല​ഭി​ക്കൂ. അ​തേ​സ​മ​യം ടെ​ന്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് രേ​ഖ​ക​ള്‍ സ​മ​ര്‍പ്പി​ക്കു​ക​യോ ഫീ​സ് അ​ട​ക്കു​ക​യോ വേ​ണ്ട​തി​ല്ല. യു.​എ.​ഇ ഡി​ജി​റ്റ​ല്‍ ഐ.​ഡി ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് ല​ളി​ത​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ ടെ​ന്റ് സ്ഥാ​പി​ക്കാ​നു​ള്ള അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​വു​ന്ന​തും അ​നു​മ​തി വാ​ങ്ങി​യെ​ടു​ക്കാ​വു​ന്ന​തു​മാ​ണ്.

വി​ല്ല അ​ല്ലെ​ങ്കി​ല്‍ വീ​ടി​ന്റെ പു​റ​ത്ത് ഒ​രു ടെ​ന്റ് മാ​ത്ര​മേ സ്ഥാ​പി​ക്കാ​നാ​വൂ. 60 ച​തു​ര​ശ്ര മീ​റ്റ​റി​ല്‍ കൂ​ടു​ത​ല്‍ വി​സ്തൃ​തി ടെ​ന്റി​നു​ണ്ടാ​വ​രു​ത്. പ​ര​മാ​വ​ധി 4.5 മീ​റ്റ​ര്‍ ഉ​യ​ര​മേ പാ​ടു​ള്ളൂ എ​ന്നും അ​ധി​കൃ​ത​ര്‍ നി​ഷ്‌​ക​ര്‍ഷി​ക്കു​ന്നു. സാ​ധാ​ര​ണ​യാ​യി ടെ​ന്റ് സ്ഥാ​പി​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ക​മ്പി​ളി, ബ​ദൂ​യി​ന്‍ തു​ണി​ക​ള്‍, ടാ​ര്‍പോ​ളി​നു​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് റ​മ​ദാ​ന്‍ ടെ​ന്റു​ക​ള്‍ക്കും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. വി​ല്‍ക്ക​ല്‍, വാ​ങ്ങ​ല്‍, വാ​ട​ക​ക്ക്​ കൊ​ടു​ക്ക​ല്‍, ടെ​ന്റി​നു പു​റ​ത്തു​ള്ള പ്ര​മോ​ഷ​ണ​ല്‍ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ വി​ല​ക്കി​യി​ട്ടു​ണ്ട്. ടെ​ന്റു​ക​ള്‍ സ്ഥാ​പി​ക്കു​മ്പോ​ഴോ നീ​ക്കം ചെ​യ്യു​മ്പോ​ഴോ സ്വ​കാ​ര്യ, പൊ​തു വ​സ്തു​വ​ക​ക​ള്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യാ​ല്‍ ഇ​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം പെ​ര്‍മി​റ്റ് ഉ​ട​മ​ക്കാ​യി​രി​ക്കും.

അ​ന​ധി​കൃ​ത​മാ​യി ടെ​ന്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​വ​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. പെ​ര്‍മി​റ്റ് വ്യ​വ​സ്ഥ​ക​ള്‍ ലം​ഘി​ക്കു​ക​യോ പ​രാ​തി​ക​ള്‍ ല​ഭി​ക്കു​ക​യോ മ​റ്റ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​വു​ക​യോ ചെ​യ്താ​ല്‍ ടെ​ന്റു​ക​ള്‍ നീ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ക്ക് ആ​വ​ശ്യ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIftar Tentsgulf news malayalam
News Summary - Those setting up Iftar tents must follow regulations
Next Story