‘ആ നാല് വർഷങ്ങൾ 3.0’
text_fieldsമാർ അത്താനേഷ്യസ് എൻജിനീയറിങ് കോളജ് അലുമ്നി യു.എ.ഇ ചാപ്റ്ററിന്റെ മൂന്നാമത്തെ പുസ്തകം ‘ആ നാല്
വർഷങ്ങൾ 3.0’ആർ.ജെ ഷാബു കിളിത്തട്ടിൽ
പ്രകാശനം ചെയ്യുന്നു
ഷാർജ: മാർ അത്താനേഷ്യസ് എൻജിനീയറിങ് കോളജ് അലുമ്നി യു.എ.ഇ ചാപ്റ്ററിന്റെ മൂന്നാമത്തെ പുസ്തകമായ ‘ആ നാല് വർഷങ്ങൾ 3.0’ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്തു.
കോളജ് ജീവിതത്തിലെ ഓർമ്മകളും അനുഭവങ്ങളും ഉൾക്കൊള്ളുന്ന ഈ പുസ്തകം, അലുമ്നികൾ തന്നെ രചിച്ച കഥകളുടെ സമാഹാരമാണ്. ആർ.ജെ ഷാബു കിളിത്തട്ടിൽ പുസ്തകം പ്രകാശനം ചെയ്തു.
ആർ.ജെ അക്ഷയ് പുസ്തകം ഏറ്റുവാങ്ങി. ഹരിതം ബുക്സ് ആണ് പ്രസാധകർ.പ്രകാശന ചടങ്ങിൽ യു.എ.ഇ എം.എ.സി.ഇ അലുമ്നി പ്രസിഡന്റ് കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ബാലമുരളി, ട്രഷറർ ഫസൽ പ്രതീക്ഷ, ഗിരീഷ് വാരിയർ, എഡിറ്റർമാരായ താഹിർ റഹീം, പി.പി. അനൂപ്, അക്കാഫ് അസോസിയേഷൻ പ്രതിനിധി എ.എസ്. ദീപു സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

