തൂലിക ഫോറം പുസ്തക ചർച്ച
text_fieldsദുബൈ കെ.എം.സി.സി തൂലിക ഫോറം സംഘടിപ്പിച്ച പുസ്തക ചർച്ച
ദുബൈ: അമ്മാർ കിഴുപറമ്പ് എഴുതിയ ‘ഇഖാമ’ ഗൾഫ് കുടിയേറ്റത്തിന്റെ ചരിത്രവും സാഹസികതയും പകർത്തിയ നോവലാണെന്ന് ദുബൈ കെ.എം.സി.സി തൂലിക ഫോറം സംഘടിപ്പിച്ച പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. കേരളവും ഗൾഫും ഒരുപോലെ വളർന്ന പുതിയ കാലത്ത് പൂർവികർ സഞ്ചരിച്ച വഴികളും ജീവിതവും എത്രമാത്രം ദുഷ്കരവും സാഹസികത നിറഞ്ഞതുമായിരുന്നുവെന്ന് മനസ്സിലാക്കാൻ നോവൽ സഹായിക്കുന്നുവെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ഭൂതകാലവും വർത്തമാന സാഹചര്യവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായി പഠിച്ച് വസ്തുതാപരമായ ഒരു രേഖപ്പെടുത്തൽ നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ അമ്മാർ കിഴുപറമ്പിന്റെ നോവൽ അതിലേക്ക് വഴിതുറക്കുന്ന ഒന്നാണ്.
തൂലിക ഫോറം ചെയർമാൻ ഇസ്മായിൽ ഏറാമല അധ്യക്ഷനായി. ദുബൈ കെ.എം.സി.സി ആക്ടി.ജനറൽ സെക്രട്ടറി അബ്ദുൽഖാദർ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്തു. അസി പുസ്തക പരിചയം നടത്തി. ഇ.കെ ദിനേശൻ, റഫീഖ് തിരുവള്ളൂർ, രമേശ് പെരുമ്പിലാവ്, ഉഷ ചന്ദ്രൻ, എം.ഗോപിനാഥൻ, എൻ.എം നവാസ്, എം.സി നവാസ്, സഹർ അഹമ്മദ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഗ്രന്ഥകർത്താവ് അമ്മാർ കിഴുപറമ്പ് മറുമൊഴി നടത്തി. തൂലിക ഫോറം ജനറൽ കൺവീനർ റാഫി പള്ളിപ്പുറം സ്വാഗതവും അഷ്റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. തൂലിക ഫോറം പ്രവർത്തകരായ ടി.എം.എ സിദ്ദീഖ്, വി.കെ.കെ റിയാസ്, മുജീബ് കോട്ടക്കൽ, മൂസ കൊയമ്പ്രം, ബഷീർ കാട്ടൂർ, തൻവീർ എടക്കാട് നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

