Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right27 വര്‍ഷത്തെ...

27 വര്‍ഷത്തെ പ്രവാസത്തോട് വിട പറഞ്ഞ് തോമസ്

text_fields
bookmark_border
27 വര്‍ഷത്തെ പ്രവാസത്തോട് വിട പറഞ്ഞ് തോമസ്
cancel
camera_alt

തോമസ്

ദുബൈ: 27 വര്‍ഷം ഒരേ ഷോപ്പിന്‍റെ നെടുംതൂണായി നിന്ന ശേഷം അങ്കമാലി കറുകുറ്റിക്കാരന്‍ തോമസ് പയനാടത്ത് ലോനപ്പന്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയാണ്. 18 വര്‍ഷം നാട്ടിലെ മറ്റൊരു ഷോപ്പില്‍ ജോലി ചെയ്തു വരവേയാണ് ദുബൈയിലെ ഷോപ്പിന്‍റെ ഉടമയും സുഹൃത്തുമായ ആന്‍റണി പള്ളിയാന്‍ ദുബൈയിലേക്ക് കൊണ്ടുവന്നത്.

ദുബൈ കരാമ സെന്‍ററിലെ മയൂരി ടെക്‌സ്റ്റൈല്‍ ട്രേഡിങ് എന്ന സ്ഥാപനം 28 വര്‍ഷം മുന്നേയാണ് തുറന്നത്. ഗള്‍ഫിലുള്ള സുഹൃത്ത് ആന്‍റണിയോട് പറഞ്ഞിരുന്നു, എന്തെങ്കിലും ജോലിയുണ്ടെങ്കില്‍ അറിയിക്കണമെന്ന്. അങ്ങനെയാണ് ഈ ഷോപ്പിലേക്ക് എത്തുന്നത്. ആദ്യമൊക്കെ രണ്ടു വര്‍ഷമായിരുന്നു നാട്ടില്‍ പോക്കെങ്കില്‍ പിന്നീട് ഓരോ വര്‍ഷത്തിലുമായി. 41ാം വയസില്‍ തുടങ്ങിയ പ്രവാസം വിട്ട് മടങ്ങുമ്പോള്‍ കൂടുതല്‍ ആലോചനകളൊന്നുമില്ല. വീട്ടുകാര്‍ക്കൊപ്പം സമാധാനത്തോടെ ജീവിക്കണം. ഉഷ തോമസാണ്​ ഭാര്യ. ടോണി, ടീന മക്കളാണ്. ജീവിതത്തില്‍ കര പറ്റാന്‍ സഹായിച്ചത് പ്രവാസമാണെന്ന് തോമസ് പറയുന്നു. മകളെ നല്ല രീതിയില്‍ കല്യാണം കഴിപ്പിച്ച് അയക്കാന്‍ കഴിഞ്ഞു. മകനും ഗള്‍ഫ് ജീവിതത്തിലാണ്. ദുബൈ ഏതൊരാള്‍ക്കും സമാധാനവും സന്തോഷവും നല്‍കുന്ന നഗരമാണ്. ജീവിത സൗകര്യം, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ഈ രാജ്യവും ഭരണാധികാരികളും ഒരുക്കുന്ന അനുഭവങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് തോമസ് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarewellUAEexile
News Summary - Thomas bids farewell to 27 years of exile
Next Story