Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവൈറസിനെ തുരത്തും ഈ...

വൈറസിനെ തുരത്തും ഈ വൈദ്യുതി​ മാസ്​ക്​

text_fields
bookmark_border
വൈറസിനെ തുരത്തും ഈ വൈദ്യുതി​ മാസ്​ക്​
cancel

ദു​ബൈ: വൈ​റ​സി​നെ തു​ര​ത്താ​ൻ പ​ല വ​ഴി​ക​ൾ നോ​ക്കു​ക​യാ​ണ്​ ലോ​കം. ഇ​തി​നി​ട​യി​ൽ, വൈ​ദ്യു​തി​ മാ​സ്​​കു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്​ യു.​എ.​ഇ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഒ​രു​സം​ഘം ഗ​വേ​ഷ​ക​ർ. മു​ഖ​ത്തി​നു​നേ​രെ വൈ​റ​സ്​ എ​ത്തി​യാ​ൽ 'കൊ​ന്ന്​' ക​ള​യാ​നു​ള്ള ശ​ക്​​തി ഈ ​മാ​സ്​​കി​നു​ണ്ടെ​ന്നാ​ണ്​ ഇ​വ​രു​ടെ അ​വ​കാ​ശ വാ​ദം. കൂ​ടു​ത​ൽ ഉ​ൽ​പാ​ദി​പ്പി​ച്ചാ​ൽ കു​റ​ഞ്ഞ വി​ല​ക്ക്​ മാ​ർ​ക്ക​റ്റി​ൽ ഇ​ത്​ ല​ഭ്യ​മാ​ക്കാ​നാ​കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഡോ. ​മ​ഹ്​​മൂ​ദ്​ അ​ൽ അ​ഹ്​​മ​ദി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മാ​സ്​​ക്​ ത​യാ​റാ​ക്കി​യ​ത്. സ​ർ​വ​ക​ലാ​ശാ​ല​ സം​ഘം ഇ​തി​െൻറ പേ​റ്റ​ൻ​റ്​ എ​ടു​ത്തി​ട്ടു​ണ്ട്​. മാ​സ്​​കി​െൻറ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ര​ണ്ടു വൈ​ദ്യു​തി ചാ​ല​ക​ങ്ങ​ൾ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​താ​ണ്​ വൈ​റ​സി​നെ തു​ര​ത്തി​യോ​ടി​ക്കു​ന്ന​ത്. വൈ​റ​സി​നെ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ക്കാ​നോ നി​ർ​വീ​ര്യ​മാ​ക്കാ​നോ ഉ​ള്ള ശ​ക്​​തി ഇ​തി​നു​ണ്ടെ​ന്ന്​ ഡോ. ​മ​ഹ്​​മൂ​ദ്​ പ​റ​യു​ന്നു.

വീ​ടു​ക​ളി​ലെ കൊ​തു​കി​നെ ന​ശി​പ്പി​ക്കു​ന്ന വി​ള​ക്കി​െൻറ പ്ര​വ​ർ​ത്ത​നം പോ​ലെ​യാ​ണി​ത്. മ​ൾ​ട്ടി​ലെ​യ​റു​ള്ള മാ​സ്​​കാ​ണി​ത്. ചെ​റി​യ ബാ​റ്റ​റി​യി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം. അ​തി​നാ​ൽ, വൈ​ദ്യു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​മോ എ​ന്ന ഭ​യം വേ​ണ്ട. മാ​സ്​​കി​െൻറ നി​ർ​മാ​ണ​ത്തി​ന്​ നി​ക്ഷേ​പ​ക​രെ ക്ഷ​ണി​ക്കു​ക​യാ​ണ്​ ഡോ. ​മ​ഹ്​​മൂ​ദ്. മ​ഹാ​മാ​രി തു​ട​ങ്ങി​യ സ​മ​യ​ത്ത്​ കോ​വി​ഡ്​ ഗ​വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന വ്യ​ക്​​തി​യാ​ണ്​ എ​ൻ​ജി​നീ​യ​റി​ങ്​ ​അ​സോ​സി​യേ​റ്റ്​ ​പ്ര​ഫ​സ​റാ​യ ഡോ. ​മ​ഹ്​​മൂ​ദ്. നാ​നോ ടെ​ക്​​നോ​ള​ജി ഉ​പ​യോ​ഗി​ച്ച്​ വൈ​റ​സു​ക​ളെ ചെ​റു​ക്കു​ന്ന മാ​സ്​​കി​െൻറ ഗ​വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ ഖ​ലീ​ഫ യൂ​നി​വേ​ഴ്​​സി​റ്റി അ​ടു​ത്തി​ടെ അ​റി​യി​ച്ചി​രു​ന്നു. 53 ശ​ത​മാ​നം കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​യാ​ൻ കാ​ര​ണം മാ​സ്​​കി​െൻറ ഉ​പ​യോ​ഗ​മാ​ണെ​ന്ന്​ അ​ടു​ത്തി​ടെ ഒ​രു പ​ഠ​നം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​െൻറ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ, മാ​സ്​​കു​ക​ളെ കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ത്തി​ലാ​ണ്​ വി​വി​ധ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളും വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai
News Summary - This power mask will repel the virus
Next Story