ഇത് മുന്നോട്ടുള്ള യാത്രയുടെ വാക്സിൻ –എം.എ. യൂസുഫലി
text_fieldsഎം.എ. യൂസുഫലി
ദുബൈ: യു.എ.ഇ സമ്പദ്വ്യവസ്ഥക്കുള്ള വാക്സിനാണ് എക്സ്പോ 2020 എന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. വിവിധ മേഖലകളിൽ അവസരങ്ങളുടെയും നിക്ഷേപങ്ങളുടെയും വാതിൽ തുറക്കുന്നതാണ് ഈ ആഗോള മേള. മഹാമാരിയെ ചെറുക്കാനും സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാനും ഈ രാജ്യത്തെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ സ്വീകരിച്ച നടപടികളെ ലോകം മുഴുവൻ അഭിനന്ദിക്കുന്നു. ആഗോള വികസനത്തിലെ പുതിയ അധ്യായമാണ് എക്സ്പോ എന്ന് നിസ്സംശയം പറയാം. എക്സ്പോയുടെ ആറ് മാസത്തിനിടെ പല മേഖലകൾക്കും ഉണർവുണ്ടാകുമെന്നും പുതിയ ബിസിനസ് ശൃംഖലകൾ തുറക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

