Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
noushad 7896754
cancel

ദുബൈ: തിരുവനന്തപുരം തൊളിക്കോട് സ്റ്റേഡിയം റോഡിൽ ഹസീന മൻസിലിൽ പരേതരായ അബ്ദുൽ റഹ്മാൻ - നബീസ ബീവി ദമ്പതികളുടെ മകൻ നൗഷാദ് (42) ദുബൈയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന്​ ബർദുബൈ മൻഖൂൽ ആസ്റ്റർ ഹോസ്പിറ്റലിലായിരുന്നു മരണം.

14 വർഷമായി ദുബൈയിൽ വിവിധ കമ്പനികളിൽ ജോലി നോക്കുകയായിരുന്നു. രണ്ട് വർഷമായി അൽ കൂസ് അൽ ഭവതി കമ്പനിയിലായിരുന്നു. ഭാര്യ: ഹസീന. മക്കൾ: അഫ്സന, അസ്‌ലം. സഹോദരങ്ങൾ: ഷംസുദീൻ (ദമാം), ഖമറുദീൻ (ദുബൈ), നജിം (ദുബൈ), സുധീർ (അബൂദബി), ഷറഫുദീൻ (ദമാം), റഹ്മത്ത് സജീർ, അസീന ഷാനവാസ്.

മൃതദേഹം നാട്ടിലെത്തിച്ച്​ തൊളിക്കോട് ജുംഅ അത്ത് ഖബർസ്ഥാനിൽ മറവ് ചെയ്യും. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ രാവിലെ തന്നെ നാട്ടിലെത്തിക്കാനാണ്​ ശ്രമിക്കുന്നതെന്ന്​ അനന്തപുരി പ്രവാസി കൂട്ടായ്മ ഭാരവാഹികളായ ഖാൻ പാറയിൽ, നവാസ് തേക്കട, അഭിലാഷ് രത്നാകരൻ, അഷ്റഫ് പനച്ചമൂട് എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Thiruvananthapuram native died in Dubai
Next Story