തിരുവനന്തപുരം എൻജിനീയറിങ് കോളജ് അലുമ്നി വാർഷികാഘോഷം
text_fieldsകോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം പൂർവ വിദ്യാർഥി സംഘടന ‘സീറ്റ യു.എ.ഇ’യുടെ വാർഷികാഘോഷം സ്മൃതി-2025 ഉദ്ഘാടന ചടങ്ങ്
ദുബൈ: കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം പൂർവ വിദ്യാർഥി സംഘടനയുടെ യു.എ.ഇ ചാപ്റ്റർ, ‘സീറ്റ യു.എ.ഇ’യുടെ വാർഷികാഘോഷം സ്മൃതി-2025 എന്ന പേരിൽ ദുബൈ ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിച്ചു. ഇന്ത്യൻ കോൺസൽ (പ്രോട്ടോകോൾ, വെൽഫെയർ, ആർ.ടി.ഐ ആൻഡ് കൾചർ) ബിജെന്ദർ സിങ് ഉദ്ഘാടനം ചെയ്ത പൊതുചടങ്ങിൽ സിനിമ നടനും സംവിധായകനും സീറ്റ അലുമ്നിയുമായ ബേസിൽ ജോസഫ് മുഖ്യാതിഥിയായി. കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി (സി.ഡി.എ) ദുബൈ പ്രതിനിധി അഹ്മദ് അൽ സാബി പ്രത്യേക ക്ഷണിതാവായിരുന്നു.
സീറ്റ യു.എ.ഇ പ്രസിഡന്റ് അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, അക്കാഫ് അസോസിയേഷൻ സെക്രട്ടറി എ.എസ്. ദീപു, അനീഷ് സമദ്, സജീബ് കോയ എന്നിവർ ആശംസ നേർന്നു. സെക്രട്ടറി ബിജു തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്മൃതി ഇവന്റ് കൺവീനർ പ്രേം ശങ്കർ സ്വാഗതവും ട്രഷറർ ഷബീർ അലി നന്ദിയും പറഞ്ഞു.
അലുമ്നി അംഗങ്ങൾ അവതരിപ്പിച്ച പരിപാടികൾക്ക് ജോ. സെക്രട്ടറി ജയ് കൃഷ്ണ, ജോ. ട്രഷറർ കന്യ ശശീന്ദ്രൻ, നിഷ ഉദയകുമാർ, സിസിൻ സെലിൻ, ഷെറിൻ സുഗതൻ, നസറുൽ ഇസ്ലാം, രാജേഷ് രാധാകൃഷ്ണൻ, റാഫി മൊഹമ്മദ്, സഞ്ജന ജയകൃഷ്ണൻ, വിജേഷ് വിജയൻ, ധന്യ ജയകൃഷ്ണൻ, ലക്ഷ്മി പ്രേം, നീതു ലിജേഷ്, അരുണ സുബിൻ, മാലിനി സുരേഷ്കുമാർ എന്നിവർ നേതൃത്വം നൽകി. അലുമ്നികളുടെ മക്കളുടെ മികവിന് എല്ലാ വർഷവും നൽകിവരുന്ന അക്കാദമിക് /നോൺ അക്കാദമിക്സ് എക്സലൻസ് അവാർഡ് വിതരണം ചെയ്തു.
സീറ്റ യു.എ.ഇ മുൻ പ്രസിഡന്റും യു.എ.ഇയിലെ അറിയപ്പെടുന്ന ബാഡ്മിന്റൺ താരവും കൂടിയായ അബ്ദുൽ ലത്തീഫിന് യാത്രയയപ്പും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

