Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നാം സെമസ്റ്റര്‍ പരീക്ഷ; ക്ലാസുകൾ മുടങ്ങരുതെന്ന് നിർദേശം

text_fields
bookmark_border
18 നിയമ ലംഘനങ്ങളെക്കുറിച്ചും നിര്‍ദേശം
മൂന്നാം സെമസ്റ്റര്‍ പരീക്ഷ; ക്ലാസുകൾ മുടങ്ങരുതെന്ന് നിർദേശം
cancel

അബൂദബി: മൂന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനിരിക്കെ ക്ലാസുകളില്‍ മുടങ്ങാതെ പങ്കെടുക്കണമെന്ന് വിദ്യാര്‍ഥികളോട് നിര്‍ദേശിച്ച് എമിറേറ്റ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്‍റ്. വാര്‍ഷിക പരീക്ഷകള്‍ക്കായുള്ള തയാറെടുപ്പും പാഠങ്ങളും പൂര്‍ത്തിയാക്കാനും സ്‌കൂളുകളോട് അധികൃതര്‍ ആവശ്യപ്പെട്ടു.

ആവശ്യമെന്ന് തോന്നുന്ന കുട്ടികള്‍ക്ക് പരീക്ഷക്കുമുമ്പ് എക്‌സ്ട്രാ ക്ലാസുകള്‍ എടുത്തുനല്‍കണം. ക്ലാസില്‍ ഹാജരാവാതിരുന്നതിലൂടെ നഷ്ടമായ പഠനങ്ങള്‍ കുട്ടികള്‍ക്ക് ഇതിലൂടെ ലഭ്യമാക്കാനാവുമെന്നും പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

പരീക്ഷാവേളയില്‍ കുട്ടികള്‍ ചെയ്യരുതാത്ത 18 നിയമ ലംഘനങ്ങളെക്കുറിച്ചും നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷാവേളയില്‍ മൊബൈല്‍ ഫോണുകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ കൈകാര്യം ചെയ്യരുത്, തുണ്ട് കടലാസുകള്‍ എഴുതി കൊണ്ടുവരരുത്, കോപ്പി അടിക്കരുത്, തട്ടിപ്പ് നടത്തരുത്, പരീക്ഷകള്‍ക്ക് മുമ്പായി പരീക്ഷ പേപ്പര്‍ ഡിജിറ്റൽ മാധ്യമങ്ങൾ വഴി ഉപയോഗിച്ച് ഷെയര്‍ ചെയ്യരുത് തുടങ്ങിയവയാണ് നിര്‍ദേശം. നിയമലംഘനം കണ്ടെത്തിയാല്‍ സ്‌കൂള്‍ അധികൃതര്‍ നടപടി സ്വീകരിക്കണം. പരീക്ഷകള്‍ക്ക് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Third semester exam; Suggestion not to miss classes
Next Story