മൂന്നാം വാർഷികാഘോഷം: ഓഫറുകളുമായി മാർക്ക് ആൻഡ് സേവ്
text_fieldsമാർക്ക് സേവ് മാനേജ്മെന്റ് പ്രതിനിധികൾ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഓഫറുകൾ പ്രഖ്യാപിക്കുന്നു
അജ്മാൻ: മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മികച്ച ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് സേവ്. നവംബർ ഒന്ന് മുതൽ 30 വരെ ഒരു മാസം നീളുന്ന ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫർ കാലയളവിൽ മാർക്ക് ആൻഡ് സേവ് സൂപ്പർമാർക്കറ്റുകളിൽനിന്ന് പർച്ചേസ് ചെയ്യുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ഒരു വർഷം മാർക്ക് ആൻഡ് സേവിൽനിന്ന് സൗജന്യമായി ഷോപ്പിങ് ചെയ്യാനുള്ള അവസരം ലഭിക്കും.
കൂടാതെ, നവംബർ 30 വരെ എല്ലാ ദിവസവും ഫ്രീ ട്രോളി ലഭിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി പർച്ചേസ് ചെയ്യുന്നവർക്ക് ഐഫോൺ 17 പ്രോ, റഫ്രിജറേറ്റർ, ടെലിവിഷൻ, വാഷിങ് മെഷീൻ തുടങ്ങി മറ്റനവധി സമ്മാനങ്ങളും ലഭിക്കും. യു.എ.ഇയിലെ എട്ട് സ്റ്റോറുകളിലും ബഹ്റൈൻ ഒഴികെ ജി.സി.സിയിലെ മാർക്ക് ആൻഡ് സേവ് ഷോറൂമുകളിലും ഓഫർ ലഭ്യമാണ്. മാർക്ക് ആൻഡ് സേവ് ഓപറേഷൻ ഹെഡ് പി. മുഹമ്മദ് ഫാസിൽ, എച്ച്.ആർ ഹെഡ് സാജിദുർ റഹ്മാൻ, സെയിൽസ് ഹെഡ് പ്രമോദ് ഷെട്ടി, സ്റ്റോർ ജനറൽ മാനേജർ അർഷിത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

