You are here

തിക്ലായ്​ മിനിസ്​റ്റർ അബി, ബത്താം ഗോബസ്​

  • ഇത്യോപ്യൻ പ്രധാനമന്ത്രിയുടെ നൊ​േബൽ സമ്മാന ലബ്​ധിയിൽ ആഹ്ലാദംപൂണ്ട്​ മലപ്പുറം സ്വദേശി

ഇ​ത്യോ​പ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ബി അ​ഹ്​​മ​ദ്​ അ​ലി മു​ഹ​മ്മ​ദ്​ ഷ​ഹീ​റി​നൊ​പ്പം സെ​ൽ​ഫി​ക്ക്​ പോ​സ്​ ചെ​യ്​​ത​പ്പോ​ൾ

ദു​ബൈ: എ​ളി​മ, ലാ​ളി​ത്യം എ​ന്നൊ​ക്കെ​യു​ള്ള വാ​ക്കി​​െൻറ ആ​ൾ​രൂ​പ​മാ​ണ്​ ആ ​മ​നു​ഷ്യ​ൻ. എ​റി​ത്രി​യ​യു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ അ​ദ്ദേ​ഹ​ത്തി​​െൻറ സ​മ​ർ​പ്പ​ണ​ബോ​ധം കൊ​ണ്ടാ​ണ്​- സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​േ​ബ​ൽ സ​മ്മാ​ന​ത്തി​ന​ർ​ഹ​നാ​യ ഇ​ത്യോ​പ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ബി അ​ഹ്​​മ​ദ്​ അ​ലി​യെ​ക്കു​റി​ച്ച്​ വാ​തോ​രാ​തെ പ​റ​യു​ന്ന​ത്​ മ​ല​പ്പു​റം ഹാജിയാർപള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ഷ​ഹീ​ർ പനക്കൽ.​ ഇ​തെ​ങ്ങ​നെ ഷ​ഹീ​റി​ന​റി​യാം എ​ന്നു ചോ​ദി​ച്ചാ​ൽ മൂ​ന്നു​വ​ർ​ഷ​മാ​യി ഇ​േ​ത്യാ​പ്യ​ൻ രാ​ഷ്​​ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സ​സൂ​ക്ഷ്​​മം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്​ അ​ബൂ​ദ​ബി​യി​ലെ എം​ബ​സി ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ ഇൗ ​ചെ​റു​പ്പ​ക്കാ​ര​ൻ. അ​തി​ലു​പ​രി വ്യ​ക്​​തി​പ​ര​മാ​യ ഒ​രു അ​നു​ഭ​വ​വു​മു​ണ്ട്. അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​ന ഉ​പ സ​ർ​വ സൈ​ന്യാ​ധി​പ​നു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നെ സ​ന്ദ​ർ​ശി​ച്ച്​ ച​ർ​ച്ച ന​ട​ത്താ​നും അ​ബൂ​ദ​ബി​യി​ൽ ന​ട​ന്ന സ്​​പെ​ഷ​ൽ ഒ​ളി​മ്പി​ക്​​ വേ​ൾ​ഡ്​ ​ഗെ​യിം​സി​ൽ സം​ബ​ന്ധി​ക്കാ​നാ​യി ഇൗ ​വ​ർ​ഷ​ത്തി​​െൻറ ആ​ദ്യ പാ​ദ​ത്തി​ൽ യു.​എ.​ഇ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു ആ​ബി അ​ഹ്​​മ​ദ്. എം​ബ​സി പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ൽ  സം​ഘ​ത്തി​ന്​ പി​ന്നാ​ലെ​യു​ണ്ടാ​യി​രു​ന്നു ഷ​ഹീ​റും.  പ്ര​ധാ​ന​മ​ന്ത്രി തി​രി​ച്ചു​പോ​കു​ന്ന വേ​ള​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഷ​ഹീ​ർ ഒ​റ്റ​വാ​ക്കി​ൽ ഒ​രു അ​ഭ്യ​ർ​ഥ​ന ന​ട​ത്തി. തി​ക്ലാ​യ്​ മി​നി​സ്​​റ്റ​ർ, ആ​ൻ​ട്​ സെ​ൽ​ഫി ഫെ​ല്ല​ക്കി- പ്ര​ധാ​ന​മ​ന്ത്രി എ​നി​ക്കൊ​രു സെ​ൽ​ഫി​യെ​ടു​ക്കാ​മോ?


അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​തി​ക​ര​ണ​മോ​ർ​ക്കു​േ​മ്പാ​ൾ ഇ​പ്പോ​ഴും രോ​മ​ങ്ങ​ൾ എ​ഴു​ന്നു​നി​ൽ​ക്കു​ന്നു​വെ​ന്ന്​ പ​റ​യു​ന്നു ഷ​ഹീ​ർ. ഇ​ത്യോ​പ്യ​ൻ ഭാ​ഷ​യാ​യ അം​ഹാ​റി​ക്കി​ൽ സം​സാ​രി​ച്ച​തു ത​ന്നെ അ​ദ്ദേ​ഹ​ത്തി​ൽ മ​തി​പ്പു​ള​വാ​ക്കി. ചി​ക്രി​ല്ലോ- നോ ​പ്രോ​ബ്ലം എ​ന്നു പ​റ​ഞ്ഞ്​ പു​ഞ്ചി​രി​ച്ച  അ​ദ്ദേ​ഹം ത​​െൻറ പൊ​ക്ക​ത്തി​ന്​ ഒ​പ്പ​മാ​വാ​ൻ ത​ല​താ​ഴ്​​ത്തി ചേ​ർ​ന്നു​നി​ന്നു. സെ​ൽ​ഫി എ​ടു​ത്ത​തി​ന്​ ഫോ​ൺ വാ​ങ്ങി വ​ലി​ച്ചെ​റി​യു​ന്ന സെ​ലി​ബ്രി​റ്റി​ക​ളെ ക​ണ്ടു​ശീ​ലി​ച്ച ത​നി​ക്ക്​ ഇ​തൊ​രു മ​ഹാ സം​ഭ​വം ത​ന്നെ​യാ​യി​രു​ന്നു. അ​വി​ടെ​യും തീ​ർ​ന്നി​ല്ല. ഇൗ ​സെ​ൽ​ഫി ചി​ത്രം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഫാ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ല​തി​ലും പ്ര​ച​രി​ച്ചു. ഗം​ഭീ​ര​മാ​യി​രു​ന്നു ലൈ​ക്കും ഷെ​യ​റും. വൈ​കാ​തെ ഇ​ത്യോ​പ്യ​ൻ ടെ​ലി​വി​ഷ​ൻ അ​വ​രു​ടെ ഒ​രു മോ​ണി​ങ്​ ഷോ​യി​ൽ ഷ​ഹീ​റു​മാ​യി ചെ​റി​യൊ​രു സം​ഭാ​ഷ​ണ​വും സം​പ്രേ​ഷ​ണം ചെ​യ്​​തു. സം​സാ​രി​ച്ച​ത്​ അം​ഹാ​രി​ക്​ ഭാ​ഷ​യി​ലാ​യി​രു​ന്നു. അ​തോ​ടെ, എം​ബ​സി​ക്കു പു​റ​ത്തു​ള്ള ഇ​ത്യോ​പ്യ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്കി​ട​യി​ലും താ​ര​മാ​യി ഷ​ഹീ​ർ.


നൊ​ബേ​ൽ സ​മ്മാ​ന വാ​ർ​ത്ത അ​റി​ഞ്ഞ​യു​ട​നെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​ലാ​സ​ത്തി​ലേ​ക്ക്​ തിക്ലായ്​ മിനിസ്​റ്റർ അബി, ബത്താം ഗോബസ് (ക​ല​ക്കി പ്ര​ധാ​ന​മ​ന്ത്രീ) എ​ന്ന്​ അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​യ​ച്ചു ഷ​ഹീ​ർ. ഏ​റെ​ക്കാ​ല​മാ​യി ക്ഷ​ണി​ക്കു​ന്ന കൂ​ട്ടു​കാ​ർ​ക്കൊ​പ്പം​  2020ൽ ​തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കും മു​മ്പ് ​അ​വി​ടെ​യൊ​ന്ന്​ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന്​ ക​രു​തു​ന്നു​ണ്ട്. അ​ന്ന്​ വീ​ണ്ടും കാ​ണാ​നാ​യാ​ൽ  നേ​രി​ൽ അ​ഭി​ന​ന്ദി​ക്കും. സ​മാ​ധാ​ന​വും ജ​ന​ങ്ങ​ളു​ടെ വി​ക​സ​ന​വും മു​ഖ്യ​അ​ജ​ണ്ട​യാ​ക്കി​ മു​ന്നേ​റു​ന്ന ആ ​യു​വ നാ​യ​ക​നു​വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യും -ഷ​ഹീ​റി​ന്​ സ​ന്തോ​ഷ​വും ആ​വേ​ശ​വും അ​ട​ക്കാ​നാ​വു​ന്നി​ല്ല. 

Loading...
COMMENTS