Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി ആക്രമണം:...

അബൂദബി ആക്രമണം: കൊല്ലപ്പെട്ട ഇന്ത്യക്കാർ ഇവരാണ്​

text_fields
bookmark_border
അബൂദബി ആക്രമണം: കൊല്ലപ്പെട്ട ഇന്ത്യക്കാർ ഇവരാണ്​
cancel
camera_alt

അബൂദബിയിൽ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട ഹർദീപ്​ സിങിന്‍റെ മൃതദേഹം അമൃത്​സറിൽ എത്തിച്ചപ്പോൾ വിലപിക്കുന്ന ബന്ധു


അബൂദബി: ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട്​ ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ സ്വദേശമായ പഞ്ചാബിലെ അമൃത്​സറിൽ എത്തിച്ചു. ഹർദീപ്​ സിങ്​(29), ഹർദേവ്​ സിങ്​ എന്നിവരാണ്​ കൊല്ലപ്പെട്ട ഇന്ത്യക്കാരെന്നും അധികൃതർ വ്യക്​തമാക്കി​. അബൂദബി നാഷണൽ ഓയിൽ കമ്പനി(അഡ്​നോക്​)യിൽ ഡ്രൈവർമാരായിരുന്നു ഇരുവരും.

ഇരുവരുടെയും കുടുംബങ്ങളുമായി യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്​ജയ്​ സുധീർ നേരിട്ട്​ സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മരണവാർത്ത അപ്രതീക്ഷിതമായിരുന്നുവെന്ന്​ കുടുംബങ്ങൾ പ്രതികരിച്ചതായി അംബാസഡർ പറഞ്ഞു. അമൃത്​സർ സ്വദേശിയായ ഹർദീപ്​ സിങ്​​ 10മാസം മുമ്പാണ്​ വിവാഹിതനായത്​. കബഡി താരവുമായിരുന്നു. മാതാപിതാക്കളുടെ ഏക മകനായ ഇദ്ദേഹത്തിന്‍റെ വേർപാട്​ വലിയ ആഘാതമാണ്​ കുടുംബത്തിൽ സൃഷ്​ടിച്ചതെന്നും ബന്ധുക്കൾ മാധ്യമങ്ങളോട്​ പറഞ്ഞു.

സംഭവത്തിൽ കൊല്ലപ്പെട്ട പാകിസ്താൻ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്​ സംസ്കരിച്ചതായി ബന്ധുക്കൾ അറിയിച്ചു. മൂന്ന്​ കുടുംബങ്ങൾക്കും എല്ലാ സഹായവും നൽകുമെന്ന്​ യു.എ.ഇ സർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​. തിങ്കളാഴ്ച രാവിലെ അബൂദബി മുസഫയിലെ അഡ്​നോക്​ എണ്ണ സംഭരണ കേന്ദ്രത്തിൽ ഹൂതി ആക്രമണത്തിലാണ്​ മൂന്ന്​ പേരും കൊല്ലപ്പെട്ടത്​. സംഭവത്തിൽ പരിക്കേറ്റ ആറുപേരിൽ രണ്ടുപേർ ഇന്ത്യക്കാരാണ്​. അതേസമയം അബൂദബി വിമാനത്താവളത്തിന്‍റെ നിർമാണ മേഖലയിലും ആക്രമണമുണ്ടായിരുന്നു. ഇതിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiGulf News
News Summary - These are the Indians killed in Abu Dhabi
Next Story