യു.എ.ഇയിൽ ഇത്തവണ ഈദ് ഗാഹില്ല; പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം
text_fieldsദുബൈ: സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇയിൽ ഇത്തവണ ചെറിയ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായിരിക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡവ്‌മെന്റ്‌സ് ആൻഡ് സകാത്ത് അതോറിറ്റി അധികൃതർ അറിയിച്ചു. ഈദുഗാഹുകളിലും തുറന്ന സ്ഥലങ്ങളിലും നമസ്കാരമുണ്ടാകില്ല. എല്ലാ വിശ്വാസികളും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാൻ പള്ളികളിൽ ഈദ് നമസ്കാരത്തിന് നേരത്തെ എത്തിച്ചേരണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. വിവിധ എമിറേറ്റുകളിലെ നമസ്കാര സമയങ്ങളും വിവിധ അതോറിറ്റികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിൽ രാവിലെ 6.40നാണ് നമസ്കാരം. ഷാർജ 6.39, അബൂദബി 6.43, അജ്മാൻ 6.39, ഉമ്മുൽ ഖുവൈൻ 6.39, റാസൽഖൈമ 6.37, ഫുജൈറ 6.36 എന്നിങ്ങനെയാണ് മറ്റു എമിറേറ്റുകളിലെ നമസ്കാര സമയം.
അതിനിടെ നിലവിലെ സാഹചര്യത്തിൽ ഫജ്ർ, മഗ്രിബ് നമസ്കാരങ്ങളിൽ പ്രത്യേക പ്രാർഥനയായ ഖുനൂത് നിർവഹിക്കാൻ ഇമാമുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും സമയങ്ങളിൽ ഖുനൂത് വിളിക്കുക എന്ന പ്രവാചക പാരമ്പര്യം പാലിച്ചുകൊണ്ട് യു.എ.ഇ കൗൺസിൽ ഫോർ ഫത്‌വ പുറപ്പെടുവിച്ച ഫത്‌വയെ തുടർന്നാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

