ചൂടിന് ശമനമില്ല; ഇന്ന് മൂടൽ മഞ്ഞിന് സാധ്യത
text_fieldsദുബൈ: രാജ്യത്താകമാനം കനത്ത ചൂട് തുടരുന്നു. ചൊവ്വാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും വലിയ താപനില 47.3 ഡിഗ്രി സെൽഷ്യസാണ്. അൽ ദഫ്റ മേഖലയിലെ അൽ ജസീറയിലാണ് കനത്ത ചൂട് രേഖപ്പെടുത്തിയത്. അതേസമയം രാജ്യത്തെ ചില ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായി അന്തരീക്ഷമായിരുന്നു. എന്നാൽ, മഴ പെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ബുധനാഴ്ച രാവിലെ ചില പ്രദേശങ്ങളിൽ മൂടൽ മഞ്ഞുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയും ചിലയിടങ്ങളിൽ മൂടൽമഞ്ഞുണ്ടായിരുന്നു. മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും ചൂട് അനുഭവപ്പെടുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ, കഴിഞ്ഞയാഴ്ച രാജ്യത്ത് അൽഐൻ, റാസൽഖൈമ, അൽ ദഫ്റ, ഷാർജയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴ ലഭിച്ചിരുന്നു.
അതേസമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ വളരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

