ഇന്ന് വേനല്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗം
text_fieldsഅബൂദബി: ബലിപെരുന്നാള്‍ ദിനമായ ഇന്ന് വേനല്‍മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് നാഷനല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍.എം.സി) അധികൃതര്‍. രാജ്യത്ത് ചൂട് കൂടിവരുന്ന സാഹചര്യമാണുള്ളത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിഴക്കന്‍ തീരത്ത് താഴ്ന്ന മേഘങ്ങളോടെ മേഘാവൃതമായ അന്തരീക്ഷമാവും ദൃശ്യമാവുക. എന്നാല്‍, ഉച്ചയോടെ മഴമേഘങ്ങള്‍ അന്തരീക്ഷത്തെ മൂടാന്‍ സാധ്യതയുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ തീരമേഖലയിലും ഉൾപ്രദേശങ്ങളിലും ഈര്‍പ്പമുണ്ടാവും. അടുത്ത നാല് ദിവസങ്ങളില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ പൊടിക്കാറ്റ് വീശുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

