Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിജയത്തിലേക്ക്​...

വിജയത്തിലേക്ക്​ കുറുക്കുവഴികളില്ല -എ.ആർ. റഹ്​മാൻ

text_fields
bookmark_border
വിജയത്തിലേക്ക്​ കുറുക്കുവഴികളില്ല -എ.ആർ. റഹ്​മാൻ
cancel
camera_alt

അബൂദബിയിൽ നടന്ന ശൈഖ്​ സായിദ്​ ഫെസ്റ്റിവലിൽ

എ.ആർ. റഹ്​മാൻ

Listen to this Article

ദുബൈ: സംഗീത രംഗത്ത്​ നിർമിത ബുദ്ധി (എ.​ഐ)യുടെ കുറുക്കുവഴികൾ ഉപയോഗിക്കുന്നവർ സ്​റ്റേജുകളിൽ പിടിക്കപ്പെടുമെന്ന്​ പ്രുമുഖ സംഗീത സംവിധായകൻ എ.ആർ. റഹ്​മാൻ. യു.എ.ഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ‘ജമാൽ ദി സോങ്​ ഓഫ്​ ഹോപ്പ്​’ എന്ന ഗാനം പുറത്തിറക്കുന്ന ചടങ്ങിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അംഗീതജ്ഞർ വിജയിക്കാൻ കഠിനാധ്വാനം ചെയ്യണം. വിജയത്തിന്​ കുറക്കുവഴികൾ ഇല്ല. സംഗീതം മെച്ചപ്പെടുത്താനാണ്​ എ.ഐ സാ​ങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടത്​. സഹവർത്തിത്വമാണ്​ യു.എ.ഇയുടെ സൗന്ദര്യമെന്നും അദ്ദേഹം തുടർന്ന്​ പറഞ്ഞു.ബുർജീൽ ഹോൾഡിങ്​സുമായി ചേർന്നാണ്​ ‘ജമാൽ ദി സോങ്​ ഓഫ്​ ഹോപ്പ്​’ പുറത്തിറക്കിയത്​.

അബൂദബിയിൽ നടന്ന സായിദ്​ ഫെസ്റ്റിവലിൽ ‘ജമാൽ ദി സോങ്​ ഓഫ്​ ഹോപ്പ്’ ആദ്യമായി വേദിയിൽ അവതരിപ്പിക്കപ്പെട്ടു.​ റഹ്​മാന്​ ആദരമർപ്പിച്ച്​ പ്രത്യേക വെടിക്കെട്ടും നടത്തിയിരുന്നു. സ്ലംഡോഗ് മില്യണയറിലെ ‘ജയ് ഹോ’ ഗാനത്തിനനുസരിച്ചായിരുന്നു വെടിക്കെട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsA.R. RahmangulfMusic
News Summary - There are no shortcuts to success - A.R. Rahman
Next Story