തിയോളജി ബിരുദദാനം
text_fieldsവർഷിപ് സെന്റർ കോളജ് ഓഫ് തിയോളജിയിൽ നടന്ന
ബിരുദദാന ചടങ്ങ്
ഷാർജ: വർഷിപ് സെന്റർ കോളജ് ഓഫ് തിയോളജിയിൽ പഠിച്ചിറങ്ങിയവരുടെ ബിരുദദാനം നടന്നു. റവ. ഡോ. സ്റ്റാലിൻ കെ. തോമസ് (ഐ.എ.ടി.എ ഇന്റർനാഷനൽ ഡയറക്ടർ), റവ.ഡോ. ജെയിംസ് ആൻട്രു വിൽസൺ, കാനഡ (ഐ.എ.ടി.എ ഇന്റർനാഷനൽ ഓർഗനൈസർ) എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ (ഐ.പി.സി) അംഗീകാരമുള്ള മിഡിൽ ഈസ്റ്റിലെ ഏക ബൈബിൾ കോളജാണ് വർഷിപ് സെന്റർ കോളജ് ഓഫ് തിയോളജി. മാസ്റ്റർ ഓഫ് തിയോളജി, മാസ്റ്റർ ഓഫ് ഡിവിനിറ്റി, ബാച്ലർ ഓഫ് തിയോളജി എന്നീ കോഴ്സുകളിലാണ് പഠനം പൂർത്തിയാക്കിയത്. കോളജ് ഡയറക്ടർ റവ. ഡോ. വിൽസൺ ജോസഫ് അധ്യക്ഷതവഹിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള കോഴ്സുകൾ സെപ്റ്റംബർ 24ന് ആരംഭിക്കുമെന്ന് രജിസ്ട്രാർ റവ. റോയ് ജോർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0504814789, 0504993954.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

