തെന്നല ബാലകൃഷ്ണ പിള്ള അനുസ്മരണം
text_fieldsതെന്നല ബാലകൃഷ്ണ പിള്ള
റാസല്‍ഖൈമ: റാക് ഇന്‍കാസിന്റെ നേതൃത്വത്തില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണ യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ സൗമ്യമുഖവും പ്രമുഖ ഗാന്ധിയനുമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് അനുശോചന പ്രസംഗത്തില്‍ ഇന്‍കാസ് പ്രസിഡന്റ് എസ്.എ. സലീം പറഞ്ഞു.
റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ വര്‍ക്കിങ് പ്രസിഡന്റ് ഷിഷോര് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ ഫൈസല്‍ പനങ്ങാട്, അജി സഖറിയ, വനിത വേദി പ്രസിഡന്റ് ശ്രീലജ മധു, ജിബാന്സി, വൈസ് പ്രസിഡന്റുമാരായ പ്രസാദ് നെടുംപറമ്പില്‍, ജില്‍ജു ചാണ്ടി, ആസാദ് ടര്‍ബോ, ഖനീബ് ലാല്‍, സുരേഷ് വേങ്ങോട്, സജിത്ത് മേനോന്, അജാസ് ഖാന് തുടങ്ങിയവര്‍ സംസാരിച്ചു.

