മോഷണം: സ്വദേശി യാത്രക്കാർക്ക് മന്ത്രാലയത്തിന്റെ ജാഗ്രത മുന്നറിയിപ്പ്
text_fieldsദുബൈ: മോഷണസംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ ചില യൂറോപ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇമാറാത്തി പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ജാഗ്രത മുന്നറിയിപ്പ്. യു.കെ, സ്പെയിൻ, ജോർജിയ, ഫ്രാൻസ്, ആസ്ട്രിയ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
വിലയേറിയതും അപൂർവവുമായ വസ്തുക്കൾ അണിയുന്നത് ഒഴിവാക്കുക, ഒഫീഷ്യൽ രേഖകൾ സുരക്ഷിതമാക്കുക, കാർ, ഹോട്ടൽ ബുക്കിങ്ങിന് അംഗീകൃത കമ്പനികളെ മാത്രം സമീപിക്കുക എന്നീ നിർദേശങ്ങളും മന്ത്രാലയം നൽകിയിട്ടുണ്ട്.
യാത്ര അപ്ഡേറ്റുകൾ അറിയാൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഉപയോഗിക്കണമെന്നും മന്ത്രാലയത്തിന്റെ അടിയന്തര സഹായ നമ്പറിൽ ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

