Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി...

അ​ബൂ​ദ​ബി വി​മാ​ന​ത്തി​ൽ അ​ർ​ധ​ന​ഗ്​​ന​യാ​യി ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വ​തി പി​ടി​യി​ൽ

text_fields
bookmark_border
അ​ബൂ​ദ​ബി വി​മാ​ന​ത്തി​ൽ അ​ർ​ധ​ന​ഗ്​​ന​യാ​യി ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വ​തി പി​ടി​യി​ൽ
cancel

ദു​ബൈ: അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ മും​​ബൈ​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​ൽ മ​ദ്യ​പി​ച്ച്​ ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും അ​ർ​ധ​ന​ഗ്​​ന​യാ​യി ജീ​വ​ന​ക്കാ​രോ​ട്​ ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്ത യു​വ​തി പി​ടി​യി​ൽ. ഇ​റ്റാ​ലി​യ​ൻ യു​വ​തി​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ട്ട​ വി​സ്താ​ര എ​യ​ർ​ലൈ​നി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത്. മും​ബൈ​യി​ൽ വി​മാ​നം ലാ​ൻ​ഡ്​ ചെ​യ്ത ശേ​ഷ​മാ​ണ്​ ഇ​വ​രെ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ഇ​ക്കോ​ണ​മി ക്ലാ​സി​ൽ ടി​ക്ക​റ്റെ​ടു​ത്ത യു​വ​തി ബി​സി​ന​സ്​ ക്ലാ​സി​ൽ ഇ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത്. തു​ട​ർ​ന്ന്​ വ​സ്ത്രം അ​ഴി​ച്ചു​വെ​ച്ച്​ ഭാ​ഗി​ക​മാ​യി ന​ഗ്ന​യാ​യ അ​വ​സ്ഥ​യി​ൽ വി​മാ​ന​ത്തി​ൽ ന​ട​ക്കു​ക​യും ക്രൂ ​അം​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത​താ​യി പൊ​ലീ​സ്​ പ​റ​യു​ന്നു. തു​ട​ർ​ന്ന്​ വി​മാ​ന​ത്തി​ലെ ക്യാ​പ്​​റ്റ​ൻ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ക​യും ന​ട​പ​ടി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വം വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മ​റ്റു യാ​ത്ര​ക്കാ​ർ​ക്ക്​ ശ​ല്യ​മാ​യ​തും സു​ര​ക്ഷാ ഭീ​ഷ​ണി​യാ​കു​ന്ന രൂ​പ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​തും കാ​ര​ണ​മാ​ണ്​ പൊ​ലീ​സ്​ ന​ട​പ​ടി​ക്ക്​ ശി​പാ​ർ​ശ ചെ​യ്​​ത​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

പി​ടി​കൂ​ടി​യ​ശേ​ഷം മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ൽ പൊ​ലീ​സ്​ കേ​സി​ൽ ചാ​ർ​ജ്​​ഷീ​റ്റ്​ സ​മ​ർ​പ്പി​ച്ചു. കോ​ട​തി പി​ന്നീ​ട്​ യു​വ​തി​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu Dhabi flight
News Summary - The young woman who caused a stir by being half-naked on the Abu Dhabi flight In PT
Next Story