Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലോ​ക​ത്തി​ലെ ഏ​റ്റ​വും...

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പോ​പ് അ​പ് ഗ്രീ​റ്റി​ങ്​​സ്​ കാ​ർ​ഡ് ദു​ബൈ​യി​ൽ

text_fields
bookmark_border
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പോ​പ് അ​പ് ഗ്രീ​റ്റി​ങ്​​സ്​ കാ​ർ​ഡ് ദു​ബൈ​യി​ൽ
cancel
camera_alt

ലോ​ക റെ​ക്കോ​ഡ് ഭേ​ദി​ച്ച ഗ്രീ​റ്റി​ങ്​ കാ​ർ​ഡിനരികെ രാം​കു​മാ​ർ സാ​രം​ഗ​പാ​ണി​യും ആ​ർ​ട്ടി​സ്​​റ്റ് അ​ക്ബ​ർ സാ​ഹി​ബും  

ദു​ബൈ: ഗി​ന്ന​സ് റെ​ക്കോ​ഡു​ക​ൾ സ്വ​ന്ത​മാ​ക്കു​ന്ന​ത് ഹോ​ബി​യാ​ക്കി​യ ഇ​ന്ത്യ​ൻ പ്ര​വാ​സി രാം​കു​മാ​ർ സാ​രം​ഗ​പാ​നി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പോ​പ് അ​പ് ഗ്രീ​റ്റി​ങ്​​സ് കാ​ർ​ഡ് തീ​ർ​ത്ത് വീ​ണ്ടും ലോ​ക റെ​ക്കോ​ഡ് നേ​ടി. യു.​എ.​ഇ​യു​ടെ വൈ​സ് പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മിെൻറ സ്ഥാ​നാ​രോ​ഹ​ണം 15ാം വാ​ർ​ഷി​ക​ത്തി​ലെ​ത്തി​യ അ​വ​സ​ര​ത്തി​ൽ ഭ​ര​ണാ​ധി​കാ​രി​ക്കു​ള്ള ആ​ദ​ര​വാ​യാ​ണ് ഇ​ത്ത​വ​ണ രാം​കു​മാ​ർ സാ​രം​ഗ​പാ​ണി ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഗ്രീ​റ്റി​ങ്​ കാ​ർ​ഡ് തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ റെ​ക്കോ​ഡ് ബു​ക്കി​ൽ 19ാം ത​വ​ണ​യും ഇ​ദ്ദേ​ഹം ഇ​ടം​നേ​ടി. 8.20 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള കാ​ർ​ഡ് നി​ർ​മി​ച്ച​തി​ലൂ​ടെ ഹോ​ങ്കോ​ങ്​ സ്ഥാ​പി​ച്ച 6.729 ച​തു​ര​ശ്ര മീ​റ്റ​ർ എ​ന്ന റെ​ക്കോ​ഡാ​ണ് ഇ​ദ്ദേ​ഹം മ​റി​ക​ട​ന്ന​ത്. സാ​ധാ​ര​ണ പോ​പ് അ​പ് ഗ്രീ​റ്റി​ങ്​ കാ​ർ​ഡി​നെ​ക്കാ​ൾ 100 മ​ട​ങ്ങ് വ​ലു​പ്പ​മു​ള്ള കാ​ർ​ഡി​ൽ ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി പ്ര​ശ​സ്ത ആ​ർ​ട്ടി​സ്​​റ്റ് അ​ക്ബ​ർ സാ​ഹി​ബ് വ​ര​ച്ച ശൈ​ഖ് മു​ഹ​മ്മ​ദിെൻറ പെ​യി​ൻ​റി​ങ്ങു​ക​ളു​ടെ ഒ​രു കൊ​ളാ​ഷാ​ണ് ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള​ത്. നാ​ല്​ മീ​റ്റ​ർ നീ​ള​ത്തി​ലും 2.05 മീ​റ്റ​ർ വീ​തി​യി​ലും, 2013ൽ ​വ​ര​ച്ച എ​ക്സ്പോ 2020 പെ​യി​ൻ​റി​ങ്ങാ​ണ്​ കാ​ർ​ഡി​െൻറ പു​റം​ച​ട്ട. കാ​ർ​ഡി​െൻറ ഉ​ള്ളി​ലും പോ​പ് അ​പ്പി​ലും 1996 മു​ത​ൽ ശൈ​ഖ് മു​ഹ​മ്മ​ദി​െൻറ വി​വി​ധ പെ​യി​ൻ​റി​ങ്ങു​ക​ളു​ടെ ഒ​രു കൊ​ളാ​ഷാ​ണ്.

"ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഞാ​ൻ ഇ​തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു'' രാം​കു​മാ​ർ സാ​രം​ഗ​പാ​ണി പറഞ്ഞു. ഏ​റ്റ​വും വ​ലി​യ പോ​പ് അ​പ് ഗ്രീ​റ്റി​ങ്​​സ് കാ​ർ​ഡും ദേ​ശീ​യ​ദി​ന​ത്തി​ൽ ഇ​ദ്ദേ​ഹം​ത​ന്നെ ത​യാ​റാ​ക്കി​യ ഏ​റ്റ​വും വ​ലി​യ ഇ​ല​ക്ട്രോ​ണി​ക് ഗ്രീ​റ്റി​ങ്​ കാ​ർ​ഡി​നൊ​പ്പം ദു​ബൈ അ​ൽ മ​ക്തൂം റോ​ഡി​ലെ ദോ​ഹ സെൻറ​റി​ലെ ദു​ബൈ ന്യൂ​മി​സ്ബി​ങ്​ ആ​ർ​ട്ട് ഗാ​ല​റി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. തി​ങ്കാ​ളാ​ഴ്ച തു​ട​ങ്ങു​ന്ന പ്ര​ദ​ർ​ശ​നം ജ​നു​വ​രി 18 വ​രെ തു​ട​രും. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ രാ​വി​ലെ ആ​റു വ​രെ ഗ്രീ​റ്റി​ങ്​ കാ​ർ​ഡ് സ​ന്ദ​ർ​ശി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story