ലോകത്തിലെ ആദ്യ വാർണർ ബ്രദേഴ്‌സ് തീം ഹോട്ടൽ യാസ് ദ്വീപിൽ തുറക്കും
text_fieldsയാസ് ദ്വീപിൽ പൂർത്തീകരിക്കുന്ന വാർണർ ബ്രദേഴ്‌സ് തീം ഹോട്ടൽ
അബൂദബി: ലോകത്തിലെ ആദ്യത്തെ വാർണർ ബ്രദേഴ്‌സ് തീം ഹോട്ടൽ ഈ വർഷം അബൂദബി യാസ് ദ്വീപിൽ തുറക്കുമെന്ന് തീംഡ് എൻറർടൈൻമെൻറ് അറിയിച്ചു. മിറാലും വാർണർ ബ്രദേഴ്‌സും സഹകരിച്ചുള്ള പദ്ധതി 1,120 ലക്ഷം ഡോളർ മുതൽമുടക്കിലാണ് നിർമിക്കുന്നത്.
യാസ് ദ്വീപിലെ വിനോദ കായിക മേഖലയുടെ വൈവിധ്യവത്കരണത്തിനും സന്ദർശകർക്ക് അവിസ്മരണീയ അനുഭവങ്ങൾ നൽകാനുമുള്ള വാർണർ ബ്രദേഴ്‌സ് കമ്പനിയുടെ ലക്ഷ്യം യാഥാർഥ്യമാക്കുന്നതാവും പദ്ധതി.
ഹോട്ടൽ 90 ശതമാനം പൂർത്തിയായി. അതിഥിമുറി, ബ്രാൻഡിങ് ആൻഡ് തീമിങ്, ബോൾറൂം, മുൻഭാഗം എന്നിവ പൂർത്തിയായി. വാർണർ ബ്രദേഴ്‌സുമായുള്ള ദീർഘകാല പങ്കാളിത്തത്തിൽ അഭിമാനിക്കുന്നതായും യാസ് ദ്വീപിൽ വിനോദത്തോടൊപ്പം ബിസിനസിനുമുള്ള മികച്ച അവസരമാണിതെന്നും മിറാൽ സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അൽ സാബി ചൂണ്ടിക്കാട്ടി. വാർണർ ബ്രദേഴ്‌സ് വേൾഡ് തീം പാർക്കിെൻറ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഹോട്ടലിൽ എട്ട് നിലകളിലായി 257 മുറികളുണ്ട്.
വാർണർ ബ്രദേഴ്സിെൻറ വിപുലമായ ഫിലിം-ടെലിവിഷൻ ലൈബ്രറി, വാർണർ ബ്രദേഴ്‌സ് തീം റെസ്റ്റാറൻറുകൾ, പ്രീമിയർ സ്പാ, ഫിറ്റ്‌നസ് ക്ലബ്, യാസ് ദ്വീപിെൻറ സവിശേഷമായ സ്‌കൈലൈനിൽ മേൽക്കൂരയോടെയുള്ള നീന്തൽക്കുളം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

