Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോ​കം ഷാ​ർ​ജ​യി​ൽ​നി​ന്ന് വാ​യി​ച്ചു​തു​ട​ങ്ങി

text_fields
bookmark_border
39ാമത് അന്താരാഷ്​ട്ര പുസ്തകോത്സവത്തിന് തുടക്കം
ലോ​കം ഷാ​ർ​ജ​യി​ൽ​നി​ന്ന് വാ​യി​ച്ചു​തു​ട​ങ്ങി
cancel
camera_alt

ഷാർജ എക്സ്പോ സെൻററിൽ ആരംഭിച്ച 39ാമത് അന്താരാഷ്​ട്ര പുസ്തക മേളയിൽനിന്ന്

                                                                                                                                             ചിത്രങ്ങൾ: കമാൽ ചാവക്കാട് 

ദുബൈ: കാല, ദേശ, ഭാഷ ഭേദമന്യേ വായനയുടെ വസന്തം വാനോളമുയർത്തി അക്ഷരപ്രേമികൾക്ക് ആഘോഷപ്പെരുന്നാളൊരുക്കുന്ന ഷാർജ അന്താരാഷ്​ട്ര പുസ്തകമേളക്ക് തുടക്കം. ഷാർജ എക്സ്പോ സെൻററിൽ ബുധനാഴ്ച രാവിലെ 10ന്​ ഔപചാരിക ചടങ്ങുകളേതുമില്ലാതെയായിരുന്നു ഉദ്ഘാടനം. 'ലോകം വായിക്കുന്നു ഷാർജയിൽനിന്ന്' ശീർഷകത്തിലാണ് പുസ്തകമേളയുടെ 39ാം പതിപ്പിന് തുടക്കമായത്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത ശുചിത്വ പ്രോട്ടോകോൾ ഉറപ്പുവരുത്തിയിട്ടുണ്ട്. സന്ദർശകരുടെ പ്രവേശനത്തിലുൾപ്പെടെ ആരോഗ്യസുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ഔദ്യോഗിക പുസ്തക പ്രകാശനങ്ങളോ ഔപചാരിക പരിപാടികളോ ഇത്തവണയില്ല. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകമേളയായ ഇത് ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ ഇൗ മാസം 14 വരെ തുടരും. 73 രാജ്യങ്ങളിൽ നിന്നായി 1024 പ്രസാധകരാണ് മേളക്കെത്തിയിരിക്കുന്നത്. 30ൽപരം ഭാഷകളിലായി 80,000ത്തോളം തലക്കെട്ടുകളിലെ പുസ്തകങ്ങളാണ് ഷാർജ നഗരിയിൽ എത്തിയിരിക്കുന്നത്. മലയാളത്തിനുണ്ടായിരുന്ന പ്രത്യേക ഏഴാം നമ്പർ ഹാൾ കോവിഡ് പ്രോട്ടോകോൾ കാരണം ഒഴിവാക്കിയെങ്കിലും മധുരം മലയാളത്തിൽനിന്ന് പത്തോളം പ്രസാധകർ ഇത്തവണയും എത്തിയിട്ടുണ്ട്. അറബ് മേഖലയിലും അന്താരാഷ്​ട്ര രംഗത്തുമുള്ള 60ൽപരം എഴുത്തുകാരും സാംസ്കാരിക വ്യക്തിത്വങ്ങളും പുസ്​തകമേളയുടെ ഭാഗമാകും.

64ൽപരം വൈവിധ്യങ്ങളായ വൈജ്ഞാനിക വിഷയങ്ങളിലുള്ള സംവാദങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ നടക്കും.പല ഭാഷകളിൽ, വ്യത്യസ്ത സംസ്കാരങ്ങളിൽ, വേറിട്ട ചരിത്രങ്ങളിൽ, വിഭിന്നമായ ഭാവനകളിൽ വായനയുടെ നറുവസന്തം തീർക്കുന്ന 11 ദിവസങ്ങൾ –കടൽ കടന്നും കാതങ്ങൾ താണ്ടിയും വിരുന്നെത്തുന്ന ചരിത്രം ലോകത്തി‍െൻറ സാംസ്കാരിക തലസ്ഥാനമായ ഷാർജക്ക് മാത്രം സ്വന്തം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story