വേൾഡ് മലയാളി കൗൺസിൽ കുടുംബസംഗമം
text_fieldsവേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ് സംഘടിപ്പിച്ച കുടുംബസംഗമം
അജ്മാൻ: വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രൊവിൻസ് കുടുംബസംഗമവും മലയാള സാഹിത്യ സന്ധ്യയും നടത്തി. ചെയർമാൻ കെ.പി. വിജയൻ അധ്യക്ഷത വഹിച്ചു. ഡോ. ചേരാവള്ളി ശശി ഉദ്ഘാടനം ചെയ്തു. ചേരാവള്ളി ശശി, സക്കീർ ഹുസൈൻ, നെസീല ഹുസൈൻ, രവി കൊമ്മേരി എന്നിവരെ ആദരിച്ചു. കെ.പി. വിജയൻ, ജോഫി ഫിലിപ്, നിതിൻ പയസ്, ബിന്ദു ബാബു, രശ്മി വിനേഷ്, ബീന തുടങ്ങിയവർ കവിത അവതരിപ്പിച്ചു. മിഡിൽ ഈസ്റ്റ് റീജിയൻ പ്രസിഡന്റ് ഷാഹുൽ ഹമീദ്, അജ്മാൻ പ്രൊവിൻസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, വിനേഷ് മോഹൻ, ജയൻ വടക്കേവീട്ടിൽ, സി.എ. ബിജു, സ്മിത ജയൻ, സവാൻ കുട്ടി, അജിത്കുമാർ, മോഹൻ കാവാലം, ലാൽ ഭാസ്കർ, ദൃശ്യ വിജയൻ, അസ്മൽ ഹുസൈൻ, നിതിൽ പൈസ് തുടങ്ങിയവർ സംസാരിച്ചു.

