Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിസ്മയം ‘വിൻസ്മെര’

വിസ്മയം ‘വിൻസ്മെര’

text_fields
bookmark_border
Vinsmera Jewels
cancel
camera_alt

‘വിൻസ്​മെര’ ചെയർമാൻ ദി​നേ​ശ് കാ​മ്പ്ര​ത്ത്, വൈ​സ് ചെ​യ​ർ​മാ​ൻ അ​നി​ൽ കാ​മ്പ്ര​ത്ത്, എം.​ഡി മ​നോ​ജ് കാ​മ്പ്ര​ത്ത് എന്നിവർ ബ്രാൻഡ്​ അംബാസഡർ മോഹൻലാലിനൊപ്പം

മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിന്‍റെ ‘എമ്പുരാൻ’, ‘തുടരും’ സിനിമകൾ തിയേറ്ററിൽ ഓളം സൃഷ്ടിച്ചു കൊണ്ടിരുന്ന സന്ദർഭത്തിൽ യൂട്യൂബിൽ ഒരു പരസ്യചിത്രം റിലീസാകുന്നു. സാധാരണ പരസ്യചിത്രങ്ങൾ പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധയിലേക്ക് വല്ലാതെ പതിയാറില്ല. എന്നാൽ ഈ പരസ്യചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടി. മാത്രമല്ല, സിനിമകൾ നിരൂപിക്കപ്പെടുന്നതുപോലെ അതിനെ കുറിച്ച ലേഖനങ്ങളും എഴുത്തുകളും മുഖ്യധാരാ, സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുവന്നു.

മോഹൻലാൽ എന്ന നടന്‍റെ അഭിനയ മികവിനെ വീണ്ടുമൊരിക്കൽ കൂടി പ്രേക്ഷക ലോകം അതിശയപൂർവം നോക്കിക്കണ്ട ആ പരസ്യചിത്രം, ആഭരണ വ്യവസായത്തിൽ കേരളത്തിലെ പുത്തൻ താരോദയമായ ‘വിൻസ്മെര’ എന്ന ബ്രാൻഡിന്‍റേതായിരുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള ധാരാളം ബ്രാൻഡുകൾക്കിടയിൽ വിസ്മയകരമായ ഒരു തുടക്കമാണ് ‘വിൻസ്മെര’ ആ പരസ്യചിത്രത്തിലൂടെ സൃഷ്ടിച്ചത്. എന്നാൽ പുത്തൻ ബ്രാൻഡിന്‍റെ പൈതൃക വേരുകളന്വേഷിക്കുമ്പോൾ മലയാളമറിയേണ്ട കൂടുതൽ വിസ്മയകരമായ അനേകം സത്യങ്ങളാണ് ഇതൾവിരിയുന്നത്.

സാഹോദര്യത്തിന്റെ വിജയം

കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശികളായ നാലു സഹോദരൻമാരുടെ ഐതിഹാസികമായ ബിസിനസ് ജീവിതമാണ് ‘വിൻസ്മെര’യുടെ പിറവിക്ക് ഹേതുവാകുന്നത്. ബ്രാൻഡ് ചെയർമാൻ ദിനേശ് കാമ്പ്രത്ത്, വൈസ് ചെയർമാൻ അനിൽ കാമ്പ്രത്ത്, എം.ഡി മനോജ് കാമ്പ്രത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർ കൃഷ്ണൻ കാമ്പ്രത്ത് എന്നീ പദവികൾ വഹിക്കുന്ന ഈ സഹോദരൻമാർ വടക്കേ മലബാറിലെ സാധാരണമായ സാഹചര്യങ്ങളിൽ നിന്ന് കഠിനാധ്വാനത്തിലൂടെ വളർന്നുവന്നവരാണ്. ഇവരുടെ പിതാവ് വളരെ ചെറുപ്പത്തിൽ തന്നെ മൺമറഞ്ഞതാണ്.

പിന്നീട് അമ്മയുടെ തണലിലാണ് വളരുന്നത്. 1980കളുടെ ആദ്യത്തിൽ ജോലി അന്വേഷിച്ച് മൂത്ത സഹോദരനാണ് ആദ്യം പ്രവാസത്തിലെത്തുന്നത്. പിന്നാലെ 1990കളുടെ തുടക്കത്തിൽ ദിനേശും യു.എ.ഇയിലെത്തി. ഒരു ജ്വല്ലറിയിൽ എക്കൗണ്ടന്‍റായാണ് ജോലി ലഭിച്ചത്. ഒന്നര വർഷത്തോളം ഇവിടെ ജോലി ചെയ്ത ശേഷം സെയിൽസ് മേഖലയിലേക്ക് മാറി. സെയിൽസിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാനം ജോലി ചെയ്ത ജ്വല്ലറിയിൽ ദിനേശിന് വേണ്ടി ഒരു ഡിവിഷൻ തന്നെ തുറന്നു. അവർക്ക് 22കാരറ്റ് ജ്വല്ലറിയുണ്ടായിരുന്നില്ല. അതിന് തുടക്കം കുറിച്ചാണ് ഡിവിഷൻ മാനേജറായത്.

അങ്ങനെ മുന്നോട്ടുപോകവെയാണ് 2008ൽ എല്ലാ സഹോദരങ്ങളും ചേർന്ന് ഒരു ചെറിയ സ്ഥാപനം അജ്മാനിൽ ആരംഭിച്ചത്. ചെറിയ ജ്വല്ലറി മാനുഷാക്ചറിങ് സ്ഥാപനമായിരുന്നു അത്. വളരെ കുറച്ച് തൊഴിലാളികളുമായി തുടങ്ങിയ സ്ഥാപനം, 2014 ആകുമ്പോഴേക്ക് ഷാർജയിൽ വലിയ ഇൻഡസ്ട്രിയൽ ഫാക്ടറിയായി വികസിപ്പിച്ചു. 2017ൽ ദുബൈ ഗോൾഡ് സൂഖിൽ ഹോൾസെയിലിന് വേണ്ടി വിൻ ജ്വല്ലറി എന്ന പേരിൽ സ്ഥാപനം തുടങ്ങി. നിലവിൽ നാനൂറിനടുത്ത് ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനമായി ഈ സംരംഭം വളർന്നുപന്തലിച്ചു. യു.എ.ഇയിലെ ജ്വല്ലറി മേഖലയുടെ ട്രൻഡ് നിശ്ചയിക്കുന്ന നിശ്ശബ്ദ സാന്നിധ്യമായി ഇത് മാറിത്തീർന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി യു.എ.ഇയിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ ആഭരണ ശേഖരത്തിൽ ഈ സംരംഭത്തിൽ നിന്നുള്ള ഒരു ജ്വല്ലറിയെങ്കിലുമുണ്ടാകും എന്ന് ദിനേശ് അഭിമാനപൂർവം പറയുന്നു. അത്രക്ക് ആഴത്തിൽ ഈ സംരംഭം ജ്വല്ലറി മേഖലയിൽ സാന്നിധ്യമറിയിച്ചു.

കോവിഡിന് ശേഷം നാല് സഹോദരങ്ങളുടെയും മുമ്പിൽ ഇനിയെന്തു ചെയ്യും എന്ന ചോദ്യമുയർന്നു. അതിനെ തുടർന്നാണ് സ്വന്തം നാട്ടിൽ കൂടി എന്തെങ്കിലും ചെയ്യാൻ തുരുമാനിക്കുന്നത്. അങ്ങനെയാണ് കണ്ണൂരിൽ ഫാക്ടറി ആരംഭിക്കുന്നത്. 2021-22 കാലത്താണിത്. 300-400ഇടയിൽ ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. 30ശതമാനത്തോളം നിലവിൽ സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ലോക വനിതാദിനത്തിൽ പുരുഷൻമാരുടെ ഇടപെടലില്ലാതെ എല്ലാ ഘട്ടങ്ങളിലും പൂർണമായും വനിതകൾ നിർമിച്ച ജ്വല്ലറി പുറത്തിറക്കിയത് വലിയ ശ്രദ്ധ നേടുകയുണ്ടായി.

പ്രൊഫഷനലിസവും സുസ്ഥിരതയും

ജ്വല്ലറി വ്യവസായത്തിലെ ഏറ്റവും പ്രൊഫഷനലും അതോടൊപ്പം തന്നെ പ്രകൃതിക്ക് അനുയോജ്യമായ സുസ്ഥിര മാർഗങ്ങളും പിന്തുടരുന്ന സമീപനമാണ് സംരംഭം സ്വീകരിച്ചത്. തുടക്കം മുതൽതന്നെ ഐ.ടിയുടെ സാധ്യതകൾ വ്യവസായത്തിൽ സംയോജിപ്പിച്ചിരുന്നു. നിലവിൽ ജീവനക്കാരിൽ 15ശതമാനത്തോളം പേരും ഐ.ടി പ്രൊഫഷനലുകളാണെന്നത് ഇതിന് അടിവരയിടുന്നു. ലോകത്തെ ഏറ്റവും മികച്ച മിഷീനുകളാണ് ഫാക്ടറികളിൽ ഉപയോഗിക്കുന്നത്. സ്വിറ്റ്സർലൻഡ്, ഇറ്റലി, ജർമ്മനി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്ന് ഏറ്റവും മികച്ച മിഷിനറികൾ എത്തിച്ചാണ് ജ്വല്ലറിയുണ്ടാക്കുന്നത്. തുടക്കത്തിൽ മികച്ച എൻജിയർമാരെ കൊണ്ടുവന്ന് ജീവനക്കാർക്ക് ട്രെയിനിങ് നൽകി. ഇതോടെ ജ്വല്ലറി വ്യവസായ മേഖലയിലെ ഏറ്റവും പ്രെഫഷനലായ സംരംഭമായി ഇത് വളർന്നു.

വളർച്ചക്ക് അനുസരിച്ച് സാമൂഹിക പ്രതിബദ്ധതയും പ്രധാനമാണെന്ന് ഇവർ വിശ്വസിച്ചു. സാധാരണ എല്ലാ ജ്വല്ലറി നിർമാതാക്കളും ഉപയോഗിക്കുന്നത് എൽ.പി.ജി ഗ്യാസ് ആണ്. ഇത് ധാരാളം കാർബൺ ഉണ്ടാക്കുകയും പരിസ്ഥിതിക്ക് ദോഷകരമാവുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് പരിസ്ഥിതിക്ക് അനുകൂലമായ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കുന്നത്. ഭൂമി നമുക്ക് മാത്രമുള്ളതല്ലെന്നും വരും തലമുറക്ക് കൂടിയുമുള്ളതാണെന്ന തിരിച്ചറിവിൽ നിന്നുകൊണ്ടാണ് ആ ഉത്തരവാദിത്തം നിർവഹിച്ചത്. ആ പഠനത്തിലാണ് എ.സിയിൽ നിന്നുള്ള ഡ്രൈനേജ് വെള്ളം ഉപയോഗിച്ചുള്ള സാങ്കേതികവിദ്യ കണ്ടെത്തുന്നത്.

ഇറ്റലിയിൽ നിന്നുള്ള ഈ സാങ്കേതികവിദ്യ കൊണ്ടുവന്ന് ഷാർജ ഫാക്ടറിയിൽ നടപ്പിലാക്കുകയും വിജയിപ്പിക്കുകയും ചെയ്തു. വെള്ളത്തിൽ നിന്ന് ഹൈഡ്രജനെയും ഓക്സിജനെയും വിഘടിപ്പിച്ചാണിത് പ്രവർത്തിക്കുന്നത്. 2019-20 കാലത്താണ് ഈ സാങ്കേതികവിദ്യ നടപ്പിലാക്കിയത്. ഗ്യാസ് കട്ടറിനേക്കാൾ വളരെ മികച്ച ടെക്നോളജിയാണിത്. ഇത് ഉപയോഗിച്ചാണ് നിലവിൽ ഫാക്ടറി പൂർണമായും പ്രവർത്തിക്കുന്നത്. 500പേർക്ക് ഈ മിഷീൻ ഉപയോഗിച്ച് ജോലി ചെയ്യാം. ഒരാളാണ് ജോലി ചെയ്യുന്നതെങ്കിൽ അയാൾക്ക് വേണ്ട ഊർജം മാത്രമേ മിഷീൻ ഉൽപാദിപ്പിക്കൂ. അതിനാൽ തന്നെ സ്റ്റോറേജ് ഉണ്ടാകില്ല. സ്റ്റോറേജ് ആകുന്നത് വെള്ളമാണ്. വളരെ ചിലവേറിയ ടെക്നോളജിയാണിത്. അതേസമയം പരിസ്ഥിതിയോടുള്ള പ്രതിബദ്ധത പ്രധാനമാണെന്ന കാഴ്ചപ്പാടാണ് സംവിധാനം നടപ്പിലാക്കാൻ പ്രേരണയായയത്.

‘വിൻസ്മെര’യും ലാലേട്ടനും

ജ്വല്ലറി വ്യവസായത്തിലെ വർഷങ്ങളുടെ അനുഭവ പരിചയത്തിന്‍റെ കരുത്തിലാണ് 2024ൽ റീടെയ്ൽ രംഗത്തേക്ക് ചുവടുവെക്കാൻ തീരുമാനിക്കുന്നത്. മോഹൻലാലിന്‍റെ 2025ലെ വിജയങ്ങൾകൊപ്പമാണ് വിൻസ്മെര ജുവൽസും ഉദയം ചെയ്യുന്നത്. ലാലേട്ടന്‍റെ ഉപദേശം സ്വീകരിച്ചാണ് പ്രകാശ് വർമ്മയെ സമീപിച്ച് ഒരു പരസ്യ ചിത്രത്തിന് ആസൂത്രണം ചെയ്തത്. രണ്ട് അസാധാരണ പ്രതിഭകൾ ചേർന്നതോടെയാണ് ‘ബോക്സ് ഓഫീസ്’ ഹിറ്റായ പരസ്യചിത്രം പിറവിയെടുക്കുന്നത്. ജ്വല്ലറി എന്നത് സാധാരണയായി ഒരു സെലബ്രേഷനായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ‘വിൻസ്മെര’ പറയുന്നത് ജ്വല്ലറി ധരിക്കുന്നത് ഒരു സെലബ്രേഷൻ എന്നതിലുപരി ഒരു വികാരമാണ് എന്നാണ്. മോഹൻലാലിന്‍റെ പുരുഷ ഭാവങ്ങൾ പല തവണ പ്രേക്ഷകർ കണ്ടിട്ടുണ്ട്.

എന്നാൽ സ്ത്രൈണ ഭാവത്തിൽ കാണിച്ചുകൊണ്ട്, ജ്വല്ലറി ഉപഭോക്താക്കളുടെ വികാരങ്ങളെ തൊട്ടുണർത്തും എന്ന ആശയമാണ് പരസ്യത്തിലൂടെ പങ്കുവെച്ചത്. കേരളത്തിൽ പുതിയ ജ്വല്ലറി ബ്രാൻഡ് വരുമ്പോൾ ഏറ്റവും പ്രശസ്തനായ ഒരാൾ അത് സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കണം എന്ന ആലോചനയാണ് ലാലേട്ടനിൽ എത്തിച്ചത്. ജ്വല്ലറി കട്ടുകൊണ്ടുപോകുന്ന ലാലേട്ടൻ എന്ന രൂപത്തിൽ അടക്കം വിശകലനങ്ങൾ വന്നു. എന്നാൽ ജ്വല്ലറി കണ്ടപ്പോൾ വികാരത്തെ അടക്കിനിർത്താനായില്ല എന്നതാണ് പരസ്യത്തിന്‍റെ കഥാതന്തു. പരസ്യം ചെയ്യുന്നത് ‘എമ്പുരാൻ’ സിനിമ ഇറങ്ങിയ സമയത്താണ്. ആ സമയത്ത് ‘തുടരും’ എന്ന സിനിമയിൽ ജോർജ് സാർ എന്ന കഥാപാത്രമായി പ്രകാശ്വർമ്മ വരുമെന്ന് ഒരറിവും ‘വിൻസ്മെര’യുടെ മാനേജ്മെന്‍റിന് ഉണ്ടായിരുന്നില്ല. പരസ്യം ചെയ്യുന്നതിനിടയിൽ പ്രകാശ് വർമ്മ നിങ്ങൾക്ക് എന്‍റെ ചില സർപ്രൈസുണ്ട് എന്നു പറഞ്ഞിരുന്നതായും, അതായിരുന്നു ജോർജ് സാർ എന്ന കഥാപാത്രമെന്നും ദിനേശ് കാമ്പ്രത്ത് ഓർക്കുന്നു.

ഉയരങ്ങളിലേക്ക് ഉറച്ച ചുവടുകൾ

പുതിയ ജ്വല്ലറി തുടങ്ങുമ്പോൾ പേരിന് ധാരാളം ഒപ്ഷനുണ്ടായിരുന്നു. ഒരൊറ്റ വാക്ക് കിട്ടാൻ വളരെ പ്രയാസമായിരുന്നു. അന്താരാഷ്ട്ര ബ്രാൻഡാകാൻ ആഗ്രഹിക്കുന്നു എന്ന നിലക്കുള്ള പേരാണ് അണിയറ ശിൽപികൾ ചിന്തിച്ചത്. അതുപോലെ എല്ലാ കമ്മ്യൂണിറ്റികളെയും ഉൾകൊള്ളാൻ സാധിക്കുന്നതാകണമെന്നും തീരുമാനിച്ചിരുന്നു. അങ്ങനെയാണ് സംസ്കൃതത്തിലെ വിസ്മയ, സ്മര എന്നീ വാക്കുകൾ ചേർത്ത് പേര് രൂപപ്പെടുത്തിയത്. ‘ഡിലൈറ്റ്ഫുൾ സ്മൈൽ’ എന്ന് ഇംഗ്ലീഷിൽ വാക്കിനർഥം നൽകാം. 2025 ആഗസ്റ്റിലാണ് ‘വിൻസ്മെര’യുടെ ആദ്യ ഷോറൂം കോഴിക്കോട് തുറക്കുന്നത്. നിലവിൽ കോഴിക്കോടിന് പുറമെ, ഷാർജ, ദുബൈ, അബൂദബി എന്നിവിടങ്ങളിൽ മൂന്ന് ഷോറൂമുകൾ തുടങ്ങിയിട്ടുണ്ട്. ദുബൈയിൽ ലുലു അൽ ബർഷ, ബർദുബൈ മീനാബസാർ എന്നിവിടങ്ങളിൽ രണ്ട് ഷോറൂമുകൾ കൂടി തുറക്കാനിരിക്കുകയാണ്.

കൊച്ചിയിൽ ഫ്ലാഗ്ഷിപ്പ് ഷോറൂം വൈകാതെ തുറക്കും. കൊച്ചിയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായിരിക്കുമിത്. അതോടൊപ്പം കോർപറേറ്റ് ഓഫീസും കൊച്ചിയിലേക്ക് മാറ്റും. ഇന്‍റർനാഷണൽ ഓപറേഷൻസ് ഹെഡ് ഓഫീസ് ദുബൈയിലായിരിക്കും. ഗോൾഡ് സൂഖിൽ 2018മുതൽ ഹോൾസെയിൽ ഓഫീസുണ്ട്. 18, 21, 22 കാരറ്റ് ഗോൾഡ്, ഡയമണ്ട് ജ്വല്ലറികൾ നിർമിച്ച് വിതരണം വിൽപന നടത്തുന്നുണ്ട്. അറബ് ജ്വല്ലറിയുടെ ട്രന്‍റ് ഒരർഥത്തിൽ തീരുമാനിക്കുന്നത് ഇവരാണ്. ദുബൈ ഗോൾഡ് സൂഖിൽ കാണുന്ന ജ്വല്ലറിയുടെ ഒരു വലിയ ശതമാനവും ഇവരിൽ നിന്നാണെന്നത് അതിയയോക്തിയല്ല. കണ്ണൂർ, പയ്യന്നൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും 2026ൽ ഷോറൂമുകൾ തുറക്കാൻ ‘വിൻസ്മെര’ക്ക് പദ്ധതിയുണ്ട്. കൂടുതൽ ഉയരങ്ങളിലേക്ക് ഉറച്ച ചുവടുവെപ്പുകളുമായി മുന്നേറുകയാണ് ‘വിൻസ്മെര’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalGulf NewsLatest NewsVinsmera Jewels
News Summary - The wonder of ‘Vinsmera’
Next Story