മലയാളി സമാജം വനിത വിഭാഗം അത്തപ്പൂക്കളമൊരുക്കി
text_fieldsഅബൂദബി മലയാളി സമാജം വനിത വിഭാഗം ഒരുക്കിയ അത്തപ്പൂക്കളം
അബൂദബി: അബൂദബി മലയാളി സമാജം വനിത വിഭാഗം അത്തപ്പൂക്കളമൊരുക്കി. അത്തം ഒന്ന് മുതൽ പത്ത് ദിവസങ്ങളിലായി അബൂദബി മലയാളി സമാജത്തിൽ സംഘടിപ്പിച്ചുവരുന്ന അത്തപ്പൂക്കളത്തിന്റെ ഭാഗമായാണ് മനോഹരമായ പൂക്കളമൊരുക്കിയത്. ഓരോ ദിവസവും വിവിധ സംഘടനകളാണ് പൂക്കളം ഒരുക്കിക്കൊണ്ടിരിക്കുന്നത്. ഒന്നാം ദിവസത്തെ പൂക്കളം ഒരുക്കിയത് അബൂദബി ഭരണസമിതിയായിരുന്നു. വനിത വിഭാഗം ഒരുക്കിയ അത്തപ്പൂക്കളത്തോടനുബന്ധിച്ച് തിരുവാതിര കളിയും ആർപ്പ് വിളികളും പായസവിതരണവും ഓണപ്പാട്ടും അരങ്ങേറി. സമാജം വനിത കൺവീനർ ലാലി സാംസൺ, ജോയന്റ് കൺവീനർമാരായ ഷീന ഫാത്തിമ, ചിലു സൂസൻ മാത്യു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജോയന്റ് സെക്രട്ടറി ഷാജഹാൻ ഹൈദർ അലി, സാജൻ, അനിൽ കുമാർ എന്നിവർ ഓണാശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

