Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിമാന യാത്രക്കിടെ നില...

വിമാന യാത്രക്കിടെ നില വഷളായ സ്​ത്രീയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു

text_fields
bookmark_border
വിമാന യാത്രക്കിടെ നില വഷളായ സ്​ത്രീയെ എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു
cancel
camera_alt

ദുബൈ അൽമക്​തൂം വിമാനത്താവളത്തിൽനിന്ന് യുവതിയെ ദുബൈ പൊലീസ്​ എയർലിഫ്​റ്റ്​ ചെയ്യുന്നു 

ദുബൈ: വിമാന യാത്രക്കിടെ നില വഷളായ സ്​ത്രീയെ ദുബൈ പൊലീസി​െൻറ എയർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. ദുബൈ അൽ മക്​തൂം വിമാനത്താവളത്തിൽ നിന്നാണ്​ യുവതിയെ എയർ​ലിഫ്​റ്റ്​ ചെയ്​ത്​ റാശിദ്​ ആ​ശുപത്രിയിൽ എത്തിച്ചത്​.

അപക​ടത്തെ തുടർന്ന്​ വിദഗ്ധ ചികിത്സക്കായി വിദേശത്തേക്ക്​ യാത്ര ചെയ്യുന്നതിനിടെയാണ്​ യുവതിയു​െട നില ഗുരുതരമായത്​. ഉടൻ വിമാനം റദ്ദാക്കുകയും അൽമക്​തൂം വിമാനത്താവളത്തിൽ ഇറക്കുകയും ചെയ്​തു. ഇവിടെയെത്തിയ ദുബൈ പൊലീസ്​ ഹെലികോപ്​ടറിൽ റാശിദ്​ ആശുപത്രിയിൽ എത്തിച്ചു. ദുബൈ പൊലീസ്​ എയർവിങ്​ ടീമും മെഡിക്കൽ സംഘവുമാണ്​ രോഗിയെ എയർലിഫ്​റ്റ്​ ചെയ്​തതെന്ന്​ ​ൈഫ്ലറ്റ്​ ഇൻസ്​ട്രക്​ടർ കേണൽ അലി മുഹമ്മദ്​ ഫറാജ്​ അൽ മുഹൈരി പറഞ്ഞു.

Show Full Article
TAGS:woman critical condition flight air ambulance 
News Summary - The woman, who was in critical condition during the flight, was rushed to the hospital by air ambulance
Next Story