Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭീഷണി ശബ്ദസന്ദേശം...

ഭീഷണി ശബ്ദസന്ദേശം വൈറലായി സ്ത്രീ മണിക്കൂറുകൾക്കകം പിടിയിൽ

text_fields
bookmark_border
ഭീഷണി ശബ്ദസന്ദേശം വൈറലായി സ്ത്രീ മണിക്കൂറുകൾക്കകം പിടിയിൽ
cancel

ഷാർജ: ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം അയച്ച സ്ത്രീയെ പൊലീസ് പിടികൂടി. ഭീഷണി സന്ദേശം ലഭിച്ചയാൾ ഇത് സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചിരുന്നു. ഇത് വൈറലായതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഓഡിയോ പങ്കുവെച്ചയാളെയും ഭീഷണിപ്പെടുത്തിയ സ്ത്രീയെയും മണിക്കൂറുകൾക്കകം കണ്ടെത്തുകയായിരുന്നു. പൊലീസ് പ്രത്യേക സി.ഐ.ഡി ടീമിനെ ചുമതലപ്പെടുത്തിയാണ് പ്രതിയെ കണ്ടെത്തിയത്.

ചോദ്യം ചെയ്യലിനുശേഷം പൊലീസ്, സ്തീയുടെ അറസ്റ്റ് രേഖപ്പെടുത്തി. സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ നേരിടാൻ പൊലീസ് എപ്പോഴും ശ്രദ്ധിക്കുമെന്ന് അധികൃതർ പറഞ്ഞു.സുരക്ഷയെ ബാധിക്കുന്ന സംഭവങ്ങൾ സോഷ്യൽ മീഡിയ ചാനലുകളിൽ പ്രസിദ്ധീകരിക്കരുതെന്നും സംഭവങ്ങൾ ഉടൻ പൊലീസിൽ അറിയിക്കുകയാണ് വേണ്ടതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman arrestedthreatening voice message
News Summary - The woman was arrested within hours after the threatening voice message went viral
Next Story