Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാർജ സഫാരിയിൽ വെളുത്ത കാണ്ടാമൃഗം പിറന്നു
text_fieldsbookmark_border
ഷാർജ സഫാരിയിൽ പിറന്ന വെളുത്ത കാണ്ടാമൃഗം
ഷാർജ: വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളിൽ പ്രധാനപ്പെട്ടതാണ് കാണ്ടാമൃഗം. ഇതിൽ ആഫ്രിക്കയിലെ വടക്കൻ വെളുത്ത കാണ്ടാമൃഗങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. ഇവയുടെ കൂട്ടത്തില്‍ ഇന്നലെ വരെ അവശേഷിച്ചിരുന്നത് വെറും മൂന്നെണ്ണം മാത്രമായിരുന്നു, ഒരു ആണും രണ്ട് പെണ്ണും. എന്നാൽ കഴിഞ്ഞ ദിവസമത് നാലായിരിക്കുന്നു. ഷാർജ സഫാരി പാർക്കിലാണ് വെളുത്ത കാണ്ടാമൃഗം പ്രസവിച്ചതെന്ന് ഷാർജ എൻവേയൺമെൻറ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റി ചെയർപേഴ്സൻ ഹന സൈഫ് അൽ സുവൈദി അറിയിച്ചു.
ആഫ്രിക്കയില്‍ രണ്ടുതരം വെളുത്ത കാണ്ടാമൃഗങ്ങളാണ് കാണപ്പെടുന്നത്. വടക്കന്‍ വെളുത്ത കാണ്ടാമൃഗവും തെക്കന്‍ വെളുത്ത കാണ്ടാമൃഗവും. കെനിയയിലും മറ്റു രാജ്യങ്ങളിലുമായി ആയിരക്കണക്കിനുണ്ടായിരുന്ന ഈ കാണ്ടാമൃഗങ്ങളുടെ എണ്ണമാണ് ഇപ്പോൾ മൂന്നായി ചുരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

