അന്തരീക്ഷം മേഘാവൃതമാകും; മഴക്ക് സാധ്യത
text_fieldsദുബൈ: രാജ്യത്ത് ഞായറാഴ്ച മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ഈ പശ്ചാത്തലത്തിൽ ചെറിയ മഴക്കും സാധ്യത പ്രവചിക്കുന്നുണ്ട്. രാത്രിയിലും തിങ്കളാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്.
തെക്ക് പടിഞ്ഞാറ് മുതൽ വടക്ക് പടിഞ്ഞാറ് വരെ നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും അറിയിപ്പിൽ പറയുന്നു. ചിലപ്പോൾ മണിക്കൂറിൽ 10-25 കി.മീറ്റർ വേഗത മുതൽ മണിക്കൂറിൽ 40 കി.മീറ്റർ വേഗതയിൽ വരെ കാറ്റ് വീശും. അബൂദബിയിൽ താപനില 20 ഡിഗ്രി വരെയും ദുബൈയിൽ 19ഡിഗ്രി വരെയും കുറയും. രണ്ട് എമിറേറ്റുകളിലും 28ഡിഗ്രിയാണ് ഏറ്റവും കൂടിയ താപനില പ്രവചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

