ദുബൈ: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ യു.എ.ഇയിൽ നടത്തുന്ന മൂന്ന് ദിവസത്തെ സന്ദർശന പരിപാടിക്ക് ഇന്ന് തുടക്കമാവും. യു.എ.ഇയിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന മന്ത്രി ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുക്കും. അബൂദബിയിലാണ് മന്ത്രിയുടെ ഇന്നത്തെ ആദ്യ പരിപാടി. ബുധനാഴ്ച ദുബൈയിലെ ചില ചടങ്ങുകളിലും പങ്കെടുക്കും.
അജ്മാനിലെ ഇന്ത്യൻ പീപ്പിൾസ് ഫോറം ഓഫീസ് ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. വിദേസകാര്യ സഹമന്ത്രി 2019 ഒക്ടോബറിലാണ് അവസനാമായി യുഎഇ സന്ദർശിച്ചത്. അബുദാബി ഡയലോഗ് സംഘടിപ്പിച്ച (എ.ഡി.ഡി) മന്ത്രി തലത്തിലുള്ള യോഗത്തിൽ പങ്കെടുക്കുന്നതിനായാണ് എത്തിയിരുന്നത്.