Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക്​ മി​ഴി​തു​റ​ന്ന്​ ആ​ഗോ​ള ഗ്രാ​മം
cancel
camera_alt

​​േഗ്ലാബൽ വില്ലേജ്​ (ഫയൽ ചി​ത്രം)

ദുബൈ: ​ലോകം മുഴുവൻ അടഞ്ഞുകിടക്കു​േമ്പാൾ ഇവിടെയൊരു ഗ്രാമം മലർക്കെ തുറക്കുകയാണ്​. കാൽനൂറ്റാണ്ട്​ പൂർത്തിയാക്കുന്ന ​േഗ്ലാബൽ വില്ലേജ്​ തുറക്കാൻ ഇനി മൂന്ന്​ നാളുകൾ മാത്രം. ന്യൂ നോർമൽ കാലത്തെ വിനോദസഞ്ചാര രംഗത്ത്​ പുതുചരിത്രമെഴുതാനാണ്​ ആഗോളഗ്രാമത്തി​െൻറ ലക്ഷ്യം.

മഹാമാരിയുടെ ദുരിതംപേറുന്ന കാലത്ത്​ 75 ലക്ഷം പേരെ പ​ങ്കെടുപ്പിക്കുന്ന മഹാമേളയൊരുക്കുക എന്നത്​ അത്ര നിസ്സാര കാര്യമല്ല. രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിലും സുരക്ഷിതമായ മേളയൊരുക്കാമെന്ന ആത്​മവിശ്വാസമാണ്​ യു.എ.ഇയുടെ കരുത്ത്​. സിൽവർ ജൂബിലി വർഷമായതിനാൽ പതിന്മടങ്ങ്​ പകി​ട്ടോടെയാണ്​ വില്ലേജി​െൻറ വരവ്​.


​ഞായറാഴ്​ച തുറക്കുന്ന ​േഗ്ലാബൽ വില്ലേജി​െൻറ അവസാനവട്ട മിനുക്കുപണിയിൽ ഏ​ർപ്പെട്ടിരിക്കുന്ന തൊഴിലാളി

26 രാജ്യങ്ങൾ

26 രാജ്യങ്ങളുടെയും മൂന്ന്​ ഭൂഖണ്ഡങ്ങളുടെയും പവലിയനാണ്​ ഇക്കുറി ​േഗ്ലാബൽ വ​ില്ലേജിൽ തുറക്കുന്നത്​. യു.എ.ഇ, ഇന്ത്യ, സൗദി അറേബ്യ, യമൻ, ഇറാൻ, ലബനൻ, സിറിയ, ഇറാൻ, ബഹ്​റൈൻ- കുവൈത്ത്​ (സംയുക്​ത പവലിയൻ​), പലസ്​തീൻ- ജോർദാൻ, ചൈന, തായ്​ലൻഡ്​, ജപ്പാൻ, കൊറിയ, വിയറ്റ്​നാം -ഫിലിപ്പീൻസ്​, തുർക്കി, യൂറോപ്പ്​, ബോസ്​നിയ - ബാൽകൻസ്​, അസർബജാൻ, ഈജിപ്​ത്​, ആഫ്രിക്ക, മൊറോക്കോ, അമേരിക്ക, പാകിസ്​താൻ, അഫ്​ഗാനിസ്​താൻ എന്നിവയാണ്​ പവിലിയനിലേക്ക്​ സന്ദർശകരെ ക്ഷണിക്കുന്നത്​. പുറമെ ഖലീഫ ഫൗണ്ടേഷൻ, അൽ സന എന്നിവരുടെ പവിലിയൻ വേറെയും. കൊറിയയും വിയറ്റ്​നാമും ആദ്യമായാണ്​ ​​​വില്ലേജിലെത്തുന്നത്​. നൂറോളം ദേശങ്ങളുടെ സാംസ്​കാരിക സംഗമം കൂടിയാണ്​ ​േഗ്ലാബൽ വില്ലേജ്​. 200 അന്താരാഷ്​ട്ര റസ്​റ്റാറൻറുകളും കഫേകളുമുണ്ട്​. ലോകത്തി​െൻറ രുചിവൈവിധ്യങ്ങൾ നേരിട്ടറിയാനുള്ള വേദികൂടിയാണിത്​. അസർ ൈബജാൻ, ജോർജിയ, അമേരിക്ക എന്നിവയുടെ രുചിയാണ്​ ഇത്തവണത്തെ പുതുമ.

ബസ്​ സർവിസ്​

​േഗ്ലാബൽ വില്ലേജിലേക്ക്​ ആർ.ടി.എ ബസ്​ സർവിസ്​ ഒരുക്കിയിട്ടുണ്ട്​. ദുബൈയിലെ മൂന്ന്​ മെട്രോ സ്​റ്റേഷനിലെത്തുന്നവർക്ക്​ അനായാസം വില്ലേജിലെത്താൻ കഴിയും. റാഷിദിയ മെട്രോ സ്​റ്റേഷൻ (റൂട്ട്​ 102), യൂനിയൻ മെട്രോ സ്​റ്റേഷൻ (103), അൽ ഗുബൈബ ബസ്​സ്​റ്റേഷൻ (104), മാൾ ഓഫ്​ എമ​ിറേറ്റ്​സ്​ മെട്രോ സ്​റ്റേഷൻ (106) എന്നിവിടങ്ങളിൽനിന്നായിരിക്കും സർവിസ്​.

വൈകീട്ട് 3.15 മുതൽ രാത്രി 11.15 വരെ 30 മിനിറ്റ്​ ഇടവിട്ടാണ്​ സർവിസ്​. ഇതിനായി ഡീലക്​സ്​ വോൾവോ ബസുകളാണ്​ ഉപയോഗിക്കുന്നത്​. വിനോദ സഞ്ചാരികൾക്ക്​ മികച്ച യാത്രാ അനുഭവം നൽകുക എന്നതാണ്​ ഇതുവഴി ലക്ഷ്യമിടുന്നത്​. 8009090 എന്ന നമ്പറിൽ വിളിച്ചാൽ ബസ്​ സർവീസ്​ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും​.

സമയം

ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാലുമുതൽ രാത്രി 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പുലർച്ചെ ഒന്നുവരെയും പ്രവർത്തിക്കും. ശനിയാഴ്​ച ഉച്ചക്ക്​ രണ്ട്​ മുതൽ രാ​ത്രി 11 വരെയാണ് സമയം. തിങ്കളാഴ്​ച കുടുംബാംഗങ്ങൾക്കും വനിതകൾക്കും മാത്രമാണ്​ ​പ്രവേശനം. തിങ്കളാഴ്​ച അവധി ദിവസങ്ങൾ വന്നാൽ എല്ലാവർക്കും പ്രവേശനം അനുവദിക്കും.

പാർക്കിങ്​

23,000 വാഹനങ്ങൾക്ക്​ പാർക്ക്​ ചെയ്യാൻ സൗകര്യമുണ്ട്. മേഖലയിലെ ഏറ്റവും വലിയ പാർക്കിങ്​ സൗകര്യമാണിത്​. സാധാരണ പാർക്കിങ്​ സ്​ഥലങ്ങളിൽ (P1 മുതൽ P12 വരെ) സൗജന്യമാണ്​. വി.ഐ.പി ഏരിയയിൽ പാർക്ക്​ ചെയ്യണമെങ്കിൽ ദിവസം 100 ദിർഹം നൽകണം. അവധി ദിവസങ്ങളിൽ 200 ദിർഹമാണ്​.വാലറ്റ്​ പാർക്കിങ്​ ഭാഗത്ത്​ 50 ദിർഹമാണ്​ ദിവസ നിരക്ക്​. അവധി ദിനങ്ങളിൽ ഇത്​ 100 ദിർഹമാകും. പാർക്കിങ്​ ഭാഗങ്ങളിൽനിന്ന്​ എൻട്രി ഗേറ്റിലേക്ക്​ സൗജന്യ ബസ്​ സർവീസ്​ ഉണ്ടായിരിക്കും. അഞ്ച്​ ദിർഹം നൽകി റിക്ഷ സൗകര്യവും ഉപയോഗിക്കാം.

കലാവിരുന്ന്​

നിയന്ത്രണങ്ങളുണ്ടെങ്കിലും ​േഗ്ലാബൽ വില്ലേജി​െൻറ പ്രധാന ആകർഷണമായ കലാ- സാംസ്​കാരിക പരിപാടികൾ ഇക്കുറിയുമുണ്ടാവും. നേരിട്ടുള്ള പരിപാടികൾക്ക്​ പുറമെ വെർച്വൽ പരിപാടികൾക്കും പദ്ധതിയിട്ടിട്ടുണ്ട്​. കഴിഞ്ഞ വർഷം നടന്ന സ്​റ്റേജ്​ ഷോകൾ നിലനിർത്തുന്നതിനൊപ്പം പുതിയ പ്രോഗ്രാമുകളും ഇക്കുറി വിരുന്നിനെത്തും. കുട്ടികളുടെ ഇഷ്​ട കഥാപാത്രങ്ങളായ പീറ്റർ റാബിറ്റ്​, ഒക്​ടോനോട്​സ്​, കെയർ ബിയർ, ബെൻ ആൻഡ്​ ഹോളി, ചോട്ടാ ബീം തുടങ്ങിയ കഥാപാത്രങ്ങൾ കിഡ്​സ്​ തിയറ്ററിലൂടെ കുട്ടികളെ ത്രസിപ്പിക്കാനെത്തും. ഒക്​ടോബർ 30ന്​ അതിവിപുലമായ വെർച്വൽ സംഗീത നിശ 'റോക്കിൻ 1000' അരങ്ങേറും. പ്രധാന വേദിയിൽ നടക്കുന്ന പരിപാടിയിൽ ഓൺലൈൻ തത്സമയ സംപ്രേഷണത്തിലൂടെ യു.എ.ഇയിലേയും ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുമുള്ള ഗായകർ പ​ങ്കെടുക്കും.

ടിക്കറ്റ്​

15 ദിർഹമാണ്​ ഇക്കുറിയും ടിക്കറ്റ്​ നിരക്ക്​. മൂന്നു​ വയസ്സ്​ വരെയുള്ളവർക്കും 65 വയസ്സിന്​ മുകളിലുള്ളവർക്കും നിശ്ചയദാർഡ്യക്കാർക്കും പ്രവേശനം സൗജന്യം. രണ്ട്​ ഗേറ്റുകളാണ്​ പ്രവേശനത്തിനുള്ളത്​. ഗേറ്റ്​ ഓഫ്​ ദ​ വേൾഡും കൾചറൽ ഗേറ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:global villageUAE Newsvillagetourism
Next Story