പെരുന്നാൾ സന്ദേശം കൈമാറി നാട്ടികക്കൂട്ടം
text_fieldsപെരുന്നാൾ ദിനത്തിൽ ഒത്തുകൂടിയ ദുബൈ കെ.എം.സി.സി നാട്ടിക മണ്ഡലം പ്രവർത്തകരും കുടുംബാംഗങ്ങളും
ദുബൈ: ദുബൈ കെ.എം.സി.സി നാട്ടിക മണ്ഡലം പ്രവർത്തകരും കുടുംബാംഗങ്ങളും ഒത്തുകൂടി പെരുന്നാൾ സന്ദേശങ്ങൾ കൈമാറി. മുഷ്രിഫ് പാർക്കിൽ നടന്ന ചടങ്ങിൽ റാശിദ ബദറുദ്ദീൻ അധ്യക്ഷത വഹിച്ചു. റസിയ അബൂ ഷമീർ സംസാരിച്ചു. അന്തിക്കാട് മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷറഫ് പണിക്കവീട്ടിൽ, ജീവകാരുണ്യ പ്രവർത്തക ഹാജറാബി വലിയകത്ത്, മുതിർന്ന അംഗം ആമിന എന്നിവർ അതിഥികളായി. ഇവരെ ചടങ്ങിൽ ആദരിച്ചു. നാട്ടിക മണ്ഡലത്തിന്റെ പ്രതിനിധിയായി ദുബൈ കെ.എം.സി.സിയുടെ ഇഫ്താര്‍ ടെന്റില്‍ സേവന സന്നദ്ധരായിരുന്ന നിഷാര്‍ അബ്ദുല്‍ റഹ്മാന്, മുഹമ്മദ് ജുനൈദ് എന്നിവരെയും ഉപഹാരം നല്കി ആദരിച്ചു. ജമാൽ മനയത്ത്, അബു ഷമീർ, ഹനീഫ് തളിക്കുളം എന്നിവർ ആശംസകൾ അറിയിച്ചു.
ബഷീർ സൈദു, മുബഷിർ മുറ്റിച്ചൂര്‍, അബ്ദുൽ സത്താർ പട്ടാട്ട്, പി.എം. സലിം, ഷക്കീർ ഉപ്പാട്ട്, ബദറുദ്ദീൻ, സുൽഫിക്കർ തളിക്കുളം, ഷാഹുൽ ഉപ്പാട്ട്, മനാഫ് മുഹമ്മദ്, ഷമീർ മതിലകത്ത് വീട്ടിൽ, താജുദ്ദീൻ, അനസ്, ഷഫീർ ഇടശ്ശേരി, സബിത മനാഫ്, ഫസീല അഷറഫ്, സുലൈഖ ഇസ്മായിൽ, ഹസീന ഷഹീൻ, ജിബിന ഹുസൈൻ, ജസീന ജലീൽ എന്നിവർ നേതൃത്വം നൽകി. സബീന ഷാഹുൽ സ്വാഗതവും മുബീന സുൽഫിക്കർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

