Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെഡ്മ ഗ്രാമോത്സവം ആവേശമായി

text_fields
bookmark_border
വെഡ്മ ഗ്രാമോത്സവം ആവേശമായി
cancel
camera_alt

വെ​ഡ്മ ഗ്രാ​മോ​ത്സ​വം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

Listen to this Article

ദുബൈ: യു.എ.ഇയിലെ കരൂപ്പടന്ന നിവാസികളുടെ പ്രവാസി കൂട്ടായ്മയായ വെഡ്മ 30ാം വാർഷികം വിപുലമായി സംഘടിപ്പിച്ചു. ‘വെഡ്മ ഗ്രാമോത്സവം 30 വസന്തങ്ങൾ’ എന്ന പേരിലാണ് ആഘോഷങ്ങൾ നടന്നത്. ഫൈൻ ടൂൾസ് മാനേജിങ് ഡയറക്ടർ വി.കെ. അബ്ദുൽഗഫൂർ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്‍റ് ടി.എം. സുബൈർ അധ്യക്ഷത വഹിച്ചു. പ്രവാസം 40 വർഷം പിന്നിട്ട ടി.കെ മുസ്തഫ, ടി.കെ സിദ്ദീഖ്, സി.വി ഉമ്മർ, കെ.കെ ബഷീർ, കെ.കെ ജബ്ബാർ, ഇ.കെ ഇബ്രാഹിം കുട്ടി, എ.എ നാസർ, പി.എ അഷ്‌റഫ് എന്നിവരെ ആദരിച്ചു.

ചടങ്ങിൽ ഷാനവാസ് കെ.എസ്, ആരിഷ് അബൂബക്കർ, നജീബ് കരൂപ്പടന്ന, ഷമീർ പേഴുംകാട്, ആഷിക്, ഫലാഹ്, മുജീബ് പി.കെ, റഷീദ് മുളംപറമ്പിൽ തുടങ്ങിയവർ ആശംസ നേർന്നു. വെഡ്മ സെക്രട്ടറി ഹാഷിം കാദർ സ്വാഗതവും സമീർ ബാബു നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഗാനമേള എന്നിവയും അരങ്ങേറി. പരിപാടികൾക്ക് ഷിനാസ്, മൻസൂർ അമീബ തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Vedma Village Festival is full of excitement
Next Story