യു.എ.ഇയുടെ ആദ്യ ചാന്ദ്ര ദൗത്യം 2024ൽ
text_fieldsമുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിെൻറ അടുത്ത പത്തു വർഷത്തെ പദ്ധതി അവലോകന യോഗത്തിൽ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സംസാരിക്കുന്നു
ദുബൈ: അറബ് ലോകത്തെ ആദ്യത്തെ ചാന്ദ്രദൗത്യത്തിന് യു.എ.ഇ ഒരുങ്ങുന്നു. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിെൻറ അടുത്ത പത്തുവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 2024ൽ യു.എ.ഇയുടെ ചാന്ദ്രദൗത്യം നടത്താനാണ് തീരുമാനം. രാജ്യത്തിെൻറ അടുത്ത ബഹിരാകാശ ദൗത്യം ഉടൻ പ്രഖ്യാപിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അറിയിച്ചു.
റാശിദ് സ്പേസ് സെൻററിെൻറ 2021-2031 വർഷത്തെ പദ്ധതികൾ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യു.എ.ഇ ബഹിരാകാശത്തേക്ക് ആദ്യമായി മനുഷ്യനെ അയച്ചതിെൻറ ഒന്നാം വാർഷിക വേളയിലാണ് പുതിയ പ്രഖ്യാപനം. രണ്ടുമാസം മുമ്പ് ഗൾഫ് ലോകത്തെ ആദ്യ ചൊവ്വ പര്യവേഷണ പേടകം യു.എ.ഇ വിജയകരമായി വിക്ഷേപിച്ചിരുന്നു.
പുതിയ സ്പെഷലൈസ്ഡ് സാറ്റലൈറ്റ് വികസിപ്പിക്കും. ഇമറാത്തി യുവജനതയെ ശാസ്ത്ര ലോകത്തേക്ക് കൂടുതൽ ആകർഷിക്കുന്നതിെൻറ ഭാഗമായി പരിശീലന കേന്ദ്രങ്ങളും അക്കാദമികളും സ്ഥാപിക്കും. ഇതിന് പ്രത്യേക വിദ്യാഭ്യാസ പരിപാടികളും നടത്തുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അന്താരാഷ്ട്ര സ്പേസ് ഏജൻസികളുമായി കൂടുതൽ സഹകരണം ഉറപ്പാക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

