Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ...

യു.എ.ഇയിൽ ഒരുങ്ങുന്നത്​ 5 ക്രിക്കറ്റ്​ ലീഗും ലോകകപ്പും

text_fields
bookmark_border
യു.എ.ഇയിൽ ഒരുങ്ങുന്നത്​ 5 ക്രിക്കറ്റ്​ ലീഗും ലോകകപ്പും
cancel

ഈ മഹാമാരിക്കാലത്ത്​ ഇങ്ങനൊക്കെ കഴിയുമോ എന്ന്​ ആശ്​ചര്യപ്പെടുന്നവരുണ്ടാകും. അസാധ്യമായതായി ഒന്നുമില്ല എന്ന്​ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന യു.എ.ഇക്ക്​ 'ഇതൊക്കെ എന്ത്​' എന്ന ഭാവമാണ്​. ഭൂരിപക്ഷം രാജ്യങ്ങളിലും കളിക്കളങ്ങൾ അടച്ചിടുന്ന കാലത്ത്​ അടുത്ത ആറ്​​ മാസത്തിനുള്ളിൽ യു.എ.ഇയിൽ അരങ്ങേറാൻ പോകുന്നത്​ അഞ്ച്​ ക്രിക്കറ്റ്​ ലീഗുകളും ലോകകപ്പുമാണ്​. ഇതിൽ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം വിദേശ രാജ്യങ്ങൾ സംഘടിപ്പിക്കുന്ന കായിക മാമാങ്കങ്ങളാണ്​. ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള ക്രിക്കറ്റ്​ ലീഗായ ഐ.പി.എലും ട്വൻറി 20 ലോകകപ്പും ഉൾപെടുന്നു.

നാല്​​ വർഷത്തിന്​ ശേഷം പാകിസ്​താൻ ​സൂപർ ലീഗ്​ (പി.എസ്​.എൽ) യു.എ.ഇയിലേക്ക്​ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്​. ഐ.പി.എലും പി.എസ്​.എലും കോവിഡ്​ മൂലം നിർത്തിവെച്ചിരുന്നു. ഇതി​െൻറ ബാക്കി മത്സരങ്ങളാണ്​ യു.എ.ഇയിൽ നടക്കുന്നത്​. അഫ്​ഗാനിസ്​ഥാൻ പ്രീമിയർ ലീഗ്​, കാനഡ ​േഗ്ലാബൽ ടി 20, അബൂദബി ക്രിക്കറ്റ്​ ലീഗ്​ എന്നിവയും യു.എ.ഇയിൽ നടക്കും. കായിക താരങ്ങൾക്ക്​ മണിക്കൂറുകൾക്കുള്ളിൽ വിസ ലഭിക്കുമെന്നതും കോവിഡ്​ സുരക്ഷയുമാണ്​​ യു.എ.ഇയെ തെരഞ്ഞെടുക്കാനുള്ള കാരണങ്ങളിൽ ഒന്ന്​.

ട്വൻറി 20 ലോകകപ്പാണ്​ ഏറ്റവും വലിയ ഉത്സവമാകുന്നത്​. ഐ.സി.സി ഔദ്യോഗികമായി സ്​ഥിരീകരിച്ചിട്ടില്ലെങ്കിലും ബി.സി.സി.ഐ വൃത്തങ്ങൾ ഇക്കാര്യത്തിൽ വ്യക്​തമായ സൂചന നൽകിയിട്ടുണ്ട്​. അബൂദബി, ഷാർജ, ദുബൈ സ്​റ്റേഡിയങ്ങൾക്ക്​ പുറമെ മസ്​കത്തും പരിഗണനയിലുണ്ടെന്നാണ്​ ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ.യു.എ.ഇയിൽ നിന്ന്​ മിനിറ്റുകൾക്കുള്ളിൽ പറന്നെത്താവുന്ന മസ്​കത്തിൽ പ്രാഥമിക ഘട്ട മത്സരങ്ങൾ നടത്താനാണ്​ ​ആലോചന. ആദ്യമായാണ്​ ഗൾഫ്​ രാജ്യങ്ങൾ ട്വൻറി 20 ലോകകപ്പിന്​ വേദിയൊരുക്കുന്നത്​ എന്ന പ്രത്യേകതയുമുണ്ട്​. ഐ.പി.എലി​െൻറ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ നടത്തുമെന്ന്​ ബി.സി.സി.ഐ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്​. സെപ്​റ്റംബർ 18നോ 19നോ തുടങ്ങി ഒക്​ടോബർ 10ന്​ അവസാനിക്കും.

പാകിസ്​താൻ സൂപർ ലീഗ്​ ബുധനാഴ്​ച തുടങ്ങി. 2015ലും 2017ലും പി.എസ്​.എൽ നടന്നത്​ യു.എ.ഇയിലാണ്​. ഐ.പി.എൽ പോലെ തന്നെ പാതിവഴിയിൽ നിർത്തിയ ടൂർണമെൻറിനാണ്​ ഇവിടെ പുതുജീവൻ ലഭിക്കുന്നത്​. അഫ്​ഗാൻ പ്രീമിയർ ലീഗി​െൻറ തീയതി തീരുമാനിച്ചിട്ടില്ല. 2018ൽ ആദ്യ സീസൺ യു.എ.ഇയിലാണ്​ നടന്നത്​. അബൂദബി ട്വൻറി 20യും കനഡ ലീഗും നവംബറിലായിരിക്കും നടക്കുക. എന്നാൽ, ലോകകപ്പി​െൻറ തീയതി നിശ്​ചയിക്കുന്നതോടെ ഈ മത്സരങ്ങളുടെയെല്ലാം ഷെഡ്യൂളിൽ മാറ്റമുണ്ടായേക്കാം.

മത്സരങ്ങളിലേക്ക്​ കാണികളെ അനുവദി​ക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. കായിക മത്സരങ്ങൾക്ക്​ 2500 പേരെ ഗാലറിയിൽ കയറ്റാൻ അനുമതി നൽകിയിട്ടുണ്ട്​. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യു.എ.ഇ ദേശീയ ടീമി​െൻറ ലോകകപ്പ്​ ഫുട്​ബാൾ യോഗ്യത മത്സരങ്ങളിൽ 30 ശതമാനം കാണികളെ കയറ്റുന്നുണ്ട്​. വാക്​സി​െനടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനം. ഈ സാഹചര്യത്തിൽ ക്രിക്കറ്റ്​ ആരാധകരും പ്രതീക്ഷയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World News
Next Story