യു.എ.ഇ ഇന്ന് തടഞ്ഞത് ഒരു മിസൈലും 11 ഡ്രോണുകളും
text_fieldsദുബൈ: ഇറാൻറെ ഒരു മിസൈലടക്കം 11 ഡ്രോണുകളെ ചൊവ്വാഴ്ച പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഉച്ചയോടെയാണ് ഷാർജയിൽ അൽ സുറയ്യ ടെലികോം കമ്പനിക്ക് നേരെ ഇറാനിൽ നിന്ന് മിസൈലാക്രമണമുണ്ടായത്.
സംഭവത്തിൽ രണ്ട് പാക് സ്വദേശികൾക്ക് പരിക്കേറ്റതായി ഷാർജ മീഡിയ സ്ഥിരീകരിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കമ്പനിയുടെ ഷാർജ സെൻട്രൽ റീജിയനിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസാണ് ആക്രമണം ലക്ഷ്യംവെച്ചത്.
ഇറാനിൽ നിന്ന് ആക്രമണം ആരംഭിച്ച ശേഷം ഇതിനകം 520 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂസ് മിസൈലുകളും 2221 ഡ്രോണുകളം രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനം തടഞ്ഞിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രമേ വിവരങ്ങൾ സ്വീകരിക്കാവൂ എന്നും അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

