കൂട്ടം യു.എ.ഇ നാലാമത് സ്നേഹവീട് പ്രഖ്യാപിച്ചു
text_fieldsകൂട്ടം യു.എ.ഇ ഓണാഘോഷം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്യുന്നു
ഷാര്‍ജ: കാസർകോട് കുണ്ടംകുഴി സ്കൂള്‍ പൂര്‍വ വിദ്യാഥി കൂട്ടായ്മയായ കൂട്ടം യു.എ.ഇ ‘പൂവിളി’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ മിയാ മാളില്‍ നടന്ന ആഘോഷ പരിപാടിയോടനുബന്ധിച്ച് നാലാമത് സ്നേഹ വീട് പ്രഖ്യാപനവും വനിത വിങ് രൂപവത്കരണവും നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങിൽ കൂട്ടം യു.എ.ഇ പ്രസിഡന്റ് സജിത്ത് അരീക്കര അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഷീലാ പോള്‍ മുഖ്യാതിഥിയായി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ്, മുന്‍ ട്രഷറര്‍ വി. നാരായണന് നായര്‍, കൂട്ടം ചാരിറ്റി കണ്‍വീനര്‍ രാഘവന് നമ്പ്യാര്‍, ഓഡിറ്റര്‍ സൂരജ് പയറ്റിയാല്‍, മുന്‍ ഭാരവാഹികളായ മനു നായര്‍, വേണു ഗോപാല്‍ മുല്ലച്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സെക്രട്ടറി വിജേഷ് ബീംബുങ്കാല്‍ സ്വാഗതവും ട്രഷറര്‍ സുധീഷ് കുണ്ടംപാറ നന്ദിയും പറഞ്ഞു.പ്രോഗ്രാം കണ്‍വീനര്‍ കൃഷ്ണകുമാര്‍ കാക്കോട്ടമ്മ ആമുഖ പ്രഭാഷണം നടത്തി. കൂട്ടം യു.എ.ഇ നിമിച്ചുനല്കുന്ന നാലാമത് സ്നേഹവീടിന്റെ പ്രഖ്യാപനം ചെയര്മാന് വേണുഗോപാല്‍ പാലക്കലും വനിത വിങ് രൂപവത്കരണം ഷീലാ പോളും നിര്‍വഹിച്ചു.
വനിത വിങ് കണ്‍വീനറായി ബിന്ദു കെ.ടി. നായര്‍, ജോയന്റ് കണ്‍വീനര്‍മാരായി നിഷ രത്നാകരന്, പ്രീത മാധവന് എന്നിവരെ തെരഞ്ഞെടുത്തു. മുഖ്യാതിഥിക്കും യു.എ.ഇയുടെ അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ടീമിലേക്ക് സെലക്ഷന് ലഭിച്ച ഗായത്രി മനോഹറിനുമുള്ള സ്നേഹോപഹാരവും ചടങ്ങില്‍ സമ്മാനിച്ചു. കൂട്ടം പ്രവര്‍ത്തകര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

