Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ഇന്ന്​ തകർത്തത്...

യു.എ.ഇ ഇന്ന്​ തകർത്തത് ഒരു ക്രൂസ്​ മിസൈലും ഒമ്പത്​ ബാലിസ്റ്റിസ്​ മിസൈലുകളും

text_fields
bookmark_border
യു.എ.ഇ ഇന്ന്​ തകർത്തത് ഒരു ക്രൂസ്​ മിസൈലും ഒമ്പത്​ ബാലിസ്റ്റിസ്​ മിസൈലുകളും
cancel

ദുബൈ: ഞായറാഴ്ച ഇറാനിൽ നിന്ന് വിക്ഷേപിച്ച ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂസ് മിസൈലും 50 ഡ്രോണുകളും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. കഴിഞ്ഞ മണിക്കൂറുകളിൽ മരണങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെ യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 507 ബാലിസ്റ്റിക് മിസൈലുകളും 24 ക്രൂസ് മിസൈലുകളും 2191 ഡ്രോണുകളുമാണ്​ തടഞ്ഞിട്ടുള്ളത്​. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 10 സിവിലിയൻമാരാണ്​ മരിച്ചിട്ടുള്ളത്​. ഇതോടൊപ്പം മൂന്​ സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ആകെ പരിക്കേറ്റവരുടെ എണ്ണം 217 ആണ്​.

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഏത് ഭീഷണിയേയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജരാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്​തമാക്കി. രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ എല്ലാ നടപടികളും തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:balistic missiletodaycruise missiledestroyedUAE
News Summary - The UAE destroyed one cruise missile and nine ballistic missiles today
Next Story