യു.എ.ഇ-ബഹ്റൈൻ നാനോ സാറ്റലൈറ്റ് നാളെ വിക്ഷേപിക്കും
text_fieldsദുബൈ: യു.എ.ഇ-ബഹ്റൈൻ സംയുക്ത നാനോ സാറ്റലൈറ്റ് ചൊവ്വാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കും. ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശനിലയത്തിൽനിന്ന് സ്പേസ് എക്സിെൻറ ഫാൽക്കൺ 9 സി.ആർ.എസ്-24ൽ നിന്നാണ് ലൈറ്റ്-1 എന്ന നാനോ സാറ്റലൈറ്റ് ടേക്ക് ഓഫ് ചെയ്യുക. യു.എ.ഇ ബഹിരാകാശ ഏജൻസിയുടെയും ബഹ്റൈനിലെ നാഷനൽ സ്പേസ് സയൻസ് ഏജൻസിയുടെയും സഹകരണത്തിലാണ് സാറ്റലൈറ്റ് നിർമിച്ചത്.
ലൈറ്റ്-1 ഒരു നാനോ സാറ്റലൈറ്റാണെങ്കിലും നിർമാണത്തിനും വിക്ഷേപിക്കുന്നതിനും ആവശ്യമായ സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിെൻറയും കാര്യത്തിൽ മറ്റ് വലിയ ഉപഗ്രഹങ്ങളിൽനിന്ന് വ്യത്യാസമില്ല.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ 'ദി ഫസ്റ്റ് ലൈറ്റ്' എന്ന പുസ്തകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലൈറ്റ്-1 എന്ന പേര് സ്വീകരിച്ചിരിക്കുന്നത്. ബഹ്റൈനിെൻറ വളർച്ചയെയും ശാസ്ത്ര പുരോഗതിയെയും പ്രതീകവത്കരിക്കുന്ന സംരംഭം എന്ന നിലയിലാണ് ഈ പേര് സ്വീകരിച്ചത്. യു.എ.ഇയിലെ ലാബുകളിൽ പ്രവർത്തിക്കുന്ന ബഹ്റൈൻ, ഇമാറാത്തി എൻജിനീയർമാരും ശാസ്ത്രജ്ഞരും ചേർന്നാണ് പേടകം വികസിപ്പിച്ചത്. ഖലീഫ യൂനിവേഴ്സിറ്റി, അബൂദബി ന്യൂയോർക് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള ഒമ്പതു ബഹ്റൈനികളും 14 ഇമാറാത്തികളും ഉൾപ്പെടെ 23 വിദ്യാർഥികളും നിർമാണത്തിൽ ഭാഗഭാക്കായിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

