Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയും ഫ്രാൻസും...

യു.എ.ഇയും ഫ്രാൻസും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു

text_fields
bookmark_border
യു.എ.ഇയും ഫ്രാൻസും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു
cancel

ദ​ുബൈ: ഫ്രാൻസ്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണി​െൻറ എക്​സ്​പോ 2020 ദുബൈ സന്ദർശനത്തോടനുബന്ധിച്ച്​ യു.എ.ഇയും ഫ്രാൻസും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. റഫാൽ ജെറ്റുകൾ വാങ്ങുന്നതടക്കമുള്ള കരാറുകളിലാണ്​ വെള്ളിയാഴ്​ച ഒപ്പുവെച്ചത്​.

എക്​സ്​പോ നഗരിയിലെത്തിയ മാക്രോണിനെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാൻ സ്വീകരിച്ചു. ഇരുവരും തമ്മിൽ നടന്ന കൂടിക്കാഴ്​ചയിൽ രണ്ട് രാജ്യങ്ങളും തമ്മിലെ സഹകരണവും ഏകോപനവും തുടരാനും ശക്​തിപ്പെടുത്താനും തീരുമാനിച്ചു.

യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നെഹ്​യാ​െൻറ അഭിവാദ്യങ്ങൾ ഫ്രാൻസ്​ പ്രസിഡൻറിന്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ കൈമാറി. സുവർണ ജൂബിലി ആഘോഷിക്കുന്ന യു.എ.ഇയെയും രാജ്യത്തെ ജനങ്ങളെയും മാക്രോൺ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതും മേഖലയിലെ സമാധാന ശ്രമങ്ങളെ പിന്തുണക്കുന്നതുമായ സഹകരണത്തിന്​ ആഗ്രഹിക്കുന്നതായി മാക്രോൺ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിനോട്​ വ്യക്​തമാക്കി.

നിക്ഷേപം, മറ്റു സാമ്പത്തിക മേഖലകൾ, സാങ്കേതികവിദ്യ, ഊർജം, ഭക്ഷ്യസുരക്ഷ, സാംസ്കാരിക-വിദ്യാഭ്യാസ പദ്ധതികൾ എന്നിവയിൽ സഹകരിക്കുന്നതിനാണ്​ പ്രധാനമായും കരാറുകളിലും ധാരണകളി​ലുമെത്തിയത്​. ലോകത്തെയും പശ്​ചിമേഷ്യയിലെയും വിവിധ സമകാലിക പ്രശ്​നങ്ങളും ഇരുവരും തമ്മിലെ കൂടിക്കാഴ്​ചയിൽ ചർച്ചയിൽ വന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FranceworldUAEsigned agreement
News Summary - The UAE and France signed important agreements
Next Story