വീണുകിട്ടിയ രണ്ടു ലക്ഷം തിരികെ നൽകി
text_fieldsവീണുകിട്ടിയ പണം തിരികെ നൽകിയ ജോർഡൻ പൗരനെ പൊലീസ് ആദരിക്കുന്നു
ദുബൈ: ബുർദുബൈ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പൊതു പാർക്കിങ് സ്ഥലത്ത് കണ്ടെത്തിയ രണ്ടു ലക്ഷം ദിർഹം ഉടമക്ക് തിരികെ കൈമാറി ജോർഡൻ പൗരൻ. മുഹമ്മദ് സുലൈമാൻ അൽ ഖൈറൂത്തി എന്ന പ്രവാസിയാണ് പണം തിരികെയേൽപിച്ചത്. സമൂഹത്തിന് മാതൃകയായ സത്യസന്ധതക്ക് പൊലീസ് പ്രത്യേക ആദരവുമൊരുക്കി. ബുർദുബൈ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ഖലീഫ ഖാലിദ് അൽ അവാദി, ഡെപ്യൂട്ടി ഡയറക്ടർ ലഫ്. കേണൽ അലി ഇബ്രാഹിം അൽ അവർ എന്നിവരും മറ്റ് പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് അദ്ദേഹത്തെ ആദരിച്ചത്. മുഹമ്മദ് സുലൈമാന്റെ സത്യസന്ധത സമൂഹം വിലമതിക്കുന്ന ഉന്നത മൂല്യങ്ങളുടെ പ്രതിഫലനമാണെന്ന് ബ്രി. അൽ അവാദി പറഞ്ഞു.
സുരക്ഷയും സാമൂഹിക മൂല്യങ്ങളും ശക്തിപ്പെടുത്തുന്നതിൽ പൊലീസ്-ജനകീയ പങ്കാളിത്തം പ്രാധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരക്ഷാ സംവിധാനങ്ങളുമായി സഹകരിക്കുന്നതിലൂടെ രാജ്യത്തിന്റെ നല്ല പ്രതിച്ഛായ ഉയർത്തുന്നതിൽ പൊതുജനങ്ങൾ വഹിക്കുന്ന പങ്ക് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

