Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസിനിമകളെ ഡി ഗ്രേഡ്​...

സിനിമകളെ ഡി ഗ്രേഡ്​ ​ചെയ്യുന്ന പ്രവണത നല്ലതല്ല -മമ്മൂട്ടി

text_fields
bookmark_border
സിനിമകളെ ഡി ഗ്രേഡ്​ ​ചെയ്യുന്ന പ്രവണത നല്ലതല്ല -മമ്മൂട്ടി
cancel
camera_alt

ഭീഷ്മ പർവത്തിന്‍റെ ഗ്ലോബൽ ലോഞ്ചിങ്ങിന്‍റെ ഭാഗമായി ദുബൈ എക്സ്​പോയിലെ ഇന്ത്യൻ പവലിയനിൽ സംഘടിപ്പിച്ച പരിപാടിയിൽ മമ്മൂട്ടി സംസാരിക്കുന്നു

ദുബൈ: സിനിമകളെ മനപൂർവം ഡി ഗ്രേഡ്​ ചെയ്യുന്നത്​ ശരിയായ പ്രവണതയല്ലെന്ന്​ മമ്മൂട്ടി. പുതിയ ചിത്രമായ ഭീഷ്മപർവത്തിന്‍റെ ഗ്ലോബൽ ലോഞ്ചിങ്ങിന്‍റെ ഭാഗമായി ദുബൈ എക്സ്​പോയിലെ ഇന്ത്യൻ പവലിയനിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനപൂർവമായ ഡി ഗ്രേഡിങ്​ ഇല്ല എന്ന്​ പറയാൻ കഴിയില്ല. ഉണ്ടാവാം​. ഇത്തരം പ്രവൃത്തികളോട്​ യോജിപ്പില്ല. മനപൂർവമായ 'അപ്​ഗ്രേഡിങും' ഉണ്ടാവാം. പ്രേക്ഷകരുടെ സിനിമ സങ്കൽപവും നിലവാരവും മാറിക്കഴിഞ്ഞു. ഇതനുസരിച്ച്​ സിനിമയും മാറിയിട്ടുണ്ട്​. 1980കളിലെ കഥയാണ്​ ഭീഷ്മപർവത്തിന്‍റേത്​. മാസ്ക്​ വെച്ച്​ നടക്കുന്നവർക്കിടയിൽ 1980കൾ ഷൂട്ട്​ ചെയ്യുക എന്നത്​ ശ്രമകരമായിരുന്നു. മഹാഭാരതത്തിലെ ഭീഷ്മരുമായി ചിത്രത്തിന്​ പ്രത്യക്ഷത്തിൽ ബന്ധമില്ല. കോവിഡ്​ മൂലം ഒരു വർഷത്തോളം ഷൂട്ടിങ്​ നടക്കാതെ വന്നു. രണ്ട്​ ഷെഡ്യൂളുകൾക്കിടയിൽ 70 ദിവസം വരെ ഗ്യാപ്പുണ്ടായി.

ചിത്രത്തെ കുറിച്ച്​ അവകാശ വാദങ്ങളൊന്നുമില്ല. കണ്ടിട്ട്​ അഭിപ്രായം പറയേണ്ടത്​ നിങ്ങളാണ്​. കോവിഡ്​ കാലത്ത്​ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നു. ജയിലിൽ കഴിഞ്ഞപോലെയായിരുന്നു ആ ദിനങ്ങൾ. അമൽ നീരദുമായി സിനിമ ചെയ്യാൻ വലിയ ഇടവേളയുണ്ടായത്​ മനപൂർവമല്ല. എല്ലാം ഒത്തുവരുമ്പോഴാണല്ലോ സിനിമ ചെയ്യുന്നതെന്നും മമ്മൂട്ടി കൂട്ടിചേർത്തു.

അടുത്ത ചിത്രം ദുൽഖറിനൊപ്പമാണെന്ന്​ സൗബിൻ ഷാഹിർ പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി ചെയ്യാൻ ഉദ്ദേശിക്കുന്ന 'ചെറുകഥ' എന്ന ചിത്രം ഇപ്പോഴും പദ്ധതിയിലുണ്ട്​. അതൊരു വലിയ സിനിമയാണെന്നും സൗബിൻ പറഞ്ഞു. ട്രൂത്ത്​ ഗ്ലോബൽ ഫിലിംസ്​ ചെയർമാൻ അബ്​ദുൽ സമദ്​, റീജനൽ മാനേജർ ആർ.ജെ. സൂരജ്​, നെല്ലറ ഗ്രൂപ്പ്​ ചെയർമാൻ ഷംസുദ്ദീൻ നെല്ലറ, പി.ടി. ഗ്രൂപ്പ്​ മാനേജിങ്​ ഡയറക്ടർ ഇർഷാദ്​ മങ്കട തുടങ്ങിയവരും പ​ങ്കെടുത്തു. കുവൈത്ത്​ ഒഴികെയുള്ള എല്ലാ ​ഗൾഫ്​ രാജ്യങ്ങളിലും അടക്കം 150 തീയറ്ററുകളിൽ വ്യാഴാഴ്ചയാണ്​ ചിത്രം റിലീസ്​ ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammootty
News Summary - The tendency to degrade movies is not good - Mammootty
Next Story