താപനില കുറയും; മഴക്കും സാധ്യത
text_fieldsദുബൈ: രാജ്യത്ത് ബുധനാഴ്ച താപനില വീണ്ടും കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ പലയിടങ്ങളിലും മഴ സാധ്യതയുണ്ടെന്നും പ്രവചിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
രാജ്യത്തിന്റെ വടക്കൻ മേഖലയിലും തീരദേശങ്ങളിലുമാണ് ബുധനാഴ്ച മഴ സാധ്യതയുള്ളത്. ഈ പ്രദേശങ്ങളിലെല്ലാം മേഘാവൃതമായ അന്തരീക്ഷമായിരിക്കും. വെള്ളിയാഴ്ച വരെ രാത്രി ഈർപ്പമുള്ള അവസ്ഥയും തുടർന്ന് മൂടൽമഞ്ഞും രൂപപ്പെടാനുള്ള സാധ്യതയും മുന്നറിയിപ്പിൽ പറയുന്നുണ്ട്. അതോടൊപ്പം ഈ ആഴ്ചയിൽ മണിക്കൂറിൽ 40 കി.മീറ്റർ വേഗത്തിലുള്ള കാറ്റും പ്രതീക്ഷിക്കാം.

