വേനൽചൂട് കനക്കുന്നു; ഇന്ന് 46 ഡിഗ്രി
text_fieldsദുബൈ: രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വേനൽ ചൂട് പാരമ്യതയിലെത്തി. തിങ്കളാഴ്ച അൽ ഐനിൽ താപനില 46 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് ദേശീയ കാലാവസ്ഥ വിഭാഗം (എൻ.സി.എം) അറിയിച്ചു. അബൂദബിയിലും ദുബൈയിലും താപനില 38 ഡിഗ്രി സെൽഷ്യസാണ്. തിങ്കളാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ ഈർപ്പം നിറഞ്ഞ കാലാവസ്ഥയായിരിക്കും. തീരപ്രദേശങ്ങളിൽ വസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും എൻ.സി.എം വ്യക്തമാക്കി.
തിങ്കളാഴ്ച പൊതുവെ തെളിഞ്ഞതോ മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വടക്കുപടിഞ്ഞാറിൽനിന്നും തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് മണിക്കൂറിൽ 10 മുതൽ 25 വരെ വേഗത്തിൽ നേരിയതും മിതമായതുമായ കാറ്റ് വീശും. ചില പ്രദേശങ്ങളിൽനിന്ന് മണിക്കൂറിൽ 40 കി.മീ വരെ വേഗം കൈവരിക്കും. ഈ സമയം കടൽ പ്രക്ഷുബ്ധമായിരിക്കും. ക്രമേണ അറേബ്യൻ ഗൾഫും ഒമാൻ കടലിലും മിതമായതും നേരിയതുമായി കാലാവസ്ഥയിലേക്ക് മാറും.

